ADVERTISEMENT

എറണാകുളം∙ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അടിച്ചമർത്തുന്നതിന്റെ ഭാഗമായി ആചരിക്കുന്ന രാജ്യാന്തരദിനത്തിൽ ഒപ്പുശേഖരണം നടത്തി ശ്രദ്ധേയരാകുകയാണ്  'ഹിൽ ഇന്റഗ്രേറ്റഡ് ഡെവലെപ്മെന്റ് ഫൗണ്ടേഷനിലെ' യുവസാമൂഹിക പ്രവർത്തകർ. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കുക എന്ന ആശയം മുന്നോട്ടുവച്ചാണ് ഒപ്പുശേഖരണം. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനു സമീപത്തായിരുന്നു ഒപ്പു ശേഖരണം. 

രാവിലെ 9 മണിമുതൽ ഉച്ചക്ക് 1 മണിവരെ നടത്തിയ ഒപ്പ് ശേഖരണത്തിൽ നിരവധി കല-സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരും പൊതുജനങ്ങളും പങ്കാളികളായി.  പൊതുസമൂഹത്തിന്റെ സ്ത്രീകളോടുള്ള കാഴ്ചപ്പാടും സമീപനവും മാറേണ്ടതുണ്ട്. സമത്വ സുന്ദരമായ നാളേക്ക് വേണ്ടി ഇന്നേ കൈകോർക്കാം എന്ന സന്ദേശമാണ് ഹിൽഡെഫ് നൽകുന്നത്.

English Summary: A Signature For Women

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com