'80 വർഷത്തെ സ്നേഹവും സൗഹൃദവും കാണാനുള്ള ഭാഗ്യം നിങ്ങൾക്കു ലഭിച്ചു': വൈറലായി മുത്തശ്ശിമാരുടെ വിഡിയോ

grandmas
Screen grab from video∙ Mukil Menon/ Instagram
SHARE

കാലം എത്ര കഴിഞ്ഞാലും ചില സൗഹൃദങ്ങൾ ഒളി മങ്ങാതെ നിലനിൽക്കും. ഇപ്പോൾ 80 വർഷത്തിനു ശേഷം കണ്ട രണ്ടു മുത്തശ്ശിമാരുടെ സൗഹൃദത്തിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. വർഷങ്ങൾക്കു ശേഷം കണ്ടുമുട്ടിയ സുഹൃത്തുക്കളായ മുത്തശ്ശിമാര്‍ സൗഹൃദം പങ്കുവയ്ക്കുന്നതാണ് വിഡിയോ. മുകിൽ മേനോൻ എന്ന ഇൻസ്റ്റഗ്രാം യൂസർ പങ്കുവച്ച വിഡിയോ നിമിഷങ്ങൾക്കകം വൈറലാകുകയായിരുന്നു. 

ഇരുവരും ചിരിച്ചു കൊണ്ടു ഹസ്തദാനം ചെയ്യുന്നതും വിശേഷങ്ങൾ പങ്കുവയ്ക്കുന്നതും വിഡിയോയിൽ കാണാം. ‘ഈ സൗഹൃദത്തിന് 80 വർഷത്തെ പഴക്കമുണ്ട്. എന്റെ മുത്തശ്ശി അവരുടെ പ്രിയപ്പെട്ട സുഹൃത്തിനെ കാണണം എന്ന ആഗ്രഹം എന്നോട് എപ്പോഴും പറയാറുണ്ട്. ഒടുവിൽ ഞാൻ മുത്തശ്ശിക്കു മുന്നിൽ അവരുടെ പ്രിയപ്പെട്ട കൂട്ടുകാരിയെ എത്തിച്ചു. വർഷങ്ങൾ നീണ്ട ഗൃഹാതുരത്വം തുളുമ്പുന്ന ഓർമകൾ അവർ പങ്കുവയ്ക്കുകയാണ്.’– എന്ന കുറിപ്പോടെയാണ് വിഡിയോ എത്തിയത്. 

ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയ്ക്കു നിരവധി ലൈക്കുകളും സ്നേഹനിർഭരമായ കമന്റുകളും എത്തി. ‘ഇത് വളരെ മുല്യമുള്ള സമയമാണ്. അതിമനോഹരം. എന്താണ് അവരുടെ മനസ്സില്‍ ഇപ്പോഴുള്ള വികാരമെന്ന് അവർക്കു മാത്രമേ അറിയൂ.’– എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്. ‘ഈ രണ്ടു മുത്തശ്ശിമാരും മാലാഖമാരെ പോലെ സുന്ദരികളാണ്.’– എന്നായിരുന്നു മറ്റൊരു കമന്റ്. ‘80 വർഷം നീണ്ട സ്നേഹവും സൗഹൃദവും അവർ പങ്കുവയ്ക്കുന്നതു കാണാനുള്ള ഭാഗ്യം നിങ്ങൾക്കു ലഭിച്ചു.’– എന്ന് പലരും കമന്റ് ചെയ്തു.

English Summary: "Friendship Of Over 80 Years": Reunion Of These Friends Is Winning The Internet

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS