വിവാഹത്തിനു മണിക്കൂറുകൾക്കു മുൻപ് വധു വിവാഹ വസ്ത്രം മറന്നു; വൈറലായി വിഡിയോ

lehanga-woman
Screengrab from video∙ makemeupbytashikakaur/instagram
SHARE

വിവാഹത്തിരക്കിനിടെ പലകാര്യങ്ങളും മറന്നുപോകാറുണ്ട്. അത്തരത്തിൽ വിവാഹ വസ്ത്രം തന്നെ മറന്നു പോയ ഒരു വധുവിന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മണിക്കൂറുകൾക്കു മുൻപ് വിവാഹ വസ്ത്രം എവിടെയാണ് വച്ചതെന്ന്  യുവതി മറന്നുപോയെന്നാണ് വിഡിയോയിൽ പറയുന്നത്. 

ലെഹങ്കയായിരുന്നു യുവതിയുടെ വിവാഹ വസ്ത്രം. തിരച്ചിലിനൊടുവിൽ ലെഹങ്കയുടെ പാവാടയും ഷോളും കിട്ടി. എന്നാൽ അപ്പോഴും ബ്ലൗസ് കണ്ടെത്താനായില്ല. എന്നാൽ തന്റെ മറ്റൊരു ബ്ലൗസ് ബന്ധുവിന്റെ സഹായത്തോടെ ലെഹങ്കയ്ക്ക് ഇണങ്ങുന്ന വിധം മാറ്റി എടുക്കുകയായിരുന്നെന്നും യുവതി വിഡിയയോയിൽ‌ പറയുന്നുണ്ട്. മുഹൂർത്തത്തിനു നാലുമണിക്കൂർ മുൻപാണ് ഇതെല്ലാം ചെയ്തതെന്നും വധു വിവരിക്കുന്നു. ഒടുവിൽ യഥാർഥത്തിൽ എങ്ങനെയായിരുന്നു ലെഹങ്ക എന്നും ഇപ്പോൾ തയ്യാറാക്കിയിരിക്കുന്ന വസ്ത്രം എങ്ങനെയാണെന്നും വിഡിയോയിൽ കാണിക്കുന്നുണ്ട്. 

‘സാഹചര്യം എന്തും ആകട്ടെ. ശുഭാപ്തി വിശ്വാസത്തോടെ ഇരിക്കൂ.’ എന്ന കുറിപ്പോടെയാണ് വിഡിയോ എത്തിയിരിക്കുന്നത്.  ഇൻസ്റ്റഗ്രാമിലെത്തി നിമിഷങ്ങൾക്കകം തന്നെ വിഡിയോ വൈറലായി. വിഡിയോയ്ക്കു താഴെ സമാന അനുഭവമുള്ള മറ്റുള്ളവരുടെയും കമന്റുകൾ എത്തി. ‘എനിക്കും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. കൂടുതൽ പരിഭ്രമിക്കാതിരുന്നാൽ മതി. ’ എന്നിങ്ങനെയായിരുന്നു ഒരാൾ കമന്റ് ചെയ്തത്. ‘എന്റെ വിവാഹ നിശ്ചയ ദിവസം ഇതുപോലെ സംഭവിച്ചിട്ടുണ്ട്. എന്റെ ബ്ലൗസ് ഞാൻ മറന്നു. പക്ഷേ, എന്റെ അമ്മ വസ്ത്രത്തിന് ഇണങ്ങുന്ന ബ്ലൗസ് നൽകി..  ’– എന്ന് മറ്റൊരാളും കമന്റ് ചെയ്തു. ‘ഇങ്ങനെ സംഭവിച്ചത് നന്നായി. ഈ വസ്ത്രത്തിലും നിങ്ങൾ സുന്ദരിയാണ്.’– എന്നായിരുന്നു മറ്റൊരു കമന്റ്. 

English Summary: Bride forgets to carry her wedding outfit, realises hours before phere

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്ഥിരം പരിപാടികൾ അല്ല ഇനി! - Mathew Thomas | Christy Movie | Latest Chat

MORE VIDEOS