ADVERTISEMENT

ജീവിതത്തിൽ നേരിട്ട ശാരീരികവും മാനസീകവുമായ പീഡനങ്ങളെ കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ പലരും തുറന്നുപറയാറുണ്ട്. അത്തരത്തിൽ താൻ നേരിട്ട അതിക്രമത്തെ കുറിച്ചു തുറന്നു പറയുകയാണ് ഒരു യുവതി. ഹ്യൂമൻസ് ഓഫ് മുംബൈയിലൂടെയാണ് യുവതി തന്റെ അനുഭവം പങ്കുവച്ചത്. 

യുവതിയുടെ കുറിപ്പിൽ പറയുന്നത് ഇങ്ങനെ: ‘നിനക്കറിയാമോ? ഞാന്‍ നിന്നെ സ്നേഹിക്കുന്നു. ഇതാണ് വിവേക് എപ്പോഴും പറഞ്ഞുകൊണ്ടിരുന്നത്. ഞാൻ എത്രമാത്രം അന്ധമായാണ് അവനെ വിശ്വസിച്ചിരുന്നതെന്ന് ആലോചിച്ച് എനിക്കിപ്പോൾ അദ്ഭുതം തോന്നുന്നു. എനിക്ക് ഒരു വിലയുമില്ലെന്ന് അവൻ ഇടയ്ക്കിടെ എന്നെ ഓർമപ്പെടുത്തിയിരുന്നു. അവനെ ഭയന്ന് ഞാൻ എന്റെ സുഹൃത്തുക്കളിൽ നിന്നു പോലും അകന്നു. എംബിഎ ചെയ്യുന്നതിനിടെ വിവേകിനൊപ്പം ജോലിചെയ്യാൻ അയാൾ എന്നെ നിർബന്ധിച്ചു. ഒപ്പം ജോലിചെയ്യുമ്പോൾ നമുക്ക് ഒരുമിച്ചു നിൽക്കാമെന്നാണ് വിവേക് പറഞ്ഞത്. ഞാൻ തയാറായി. ഒരിക്കൽ ഞങ്ങളുടെ കൂടെ ജോലി ചെയ്യുന്ന ഒരാൾ വിവേകിനെ കുറിച്ച് ഒരു തമാശ പറഞ്ഞു. അതു കേട്ടപ്പോള്‍ വിവേകും ഒപ്പം ഞാനും ചിരിച്ചു. രാത്രി അതുപറഞ്ഞ് അവൻ എന്നോട് മോശമായി സംസാരിച്ചു. ഞാൻ അവനോട് മാപ്പുപറഞ്ഞു. 

 കുറച്ചു ദിവസങ്ങൾക്കു ശേഷം അവന്‍ എന്നോട് വിവാഹാഭ്യർഥന നടത്തി. എന്റെ വീട്ടുകാരോട് വിവാഹം ഉടനെ നടത്തണമെന്ന് നിർബന്ധിക്കാൻ ആവശ്യപ്പെട്ടു. അങ്ങനെ 25–ാമത്തെ വയസ്സിൽ ഞാൻ വിവാഹിതയായി. ലകനൗവിലേക്ക് താമസം മാറ്റി. വിവാഹം കഴിിഞ്ഞ് ആദ്യനാളുകളില്‍ തന്നെ അവൻ ചെറിയകാര്യങ്ങൾക്കു പോലും എന്നെ പരിഹസിക്കാനും കുറ്റപ്പെടുത്താനും തുടങ്ങി. വീട്ടിൽ കുട്ടികൾക്ക് ട്യൂഷൻ എടുത്തിരുന്നു. അവരുടെ മുന്നില്‍ വച്ചുപോലും അവൻ എന്നെ അപമാനിച്ചു. വീട്ടിൽ തനിച്ചിരിക്കാൻ എന്നെ അനുവദിച്ചിരുന്നില്ല. ​ഞാൻ മറ്റൊരു  പുരുഷനുമായി ബന്ധം സ്ഥാപിക്കാനാണ് വീട്ടിൽ ഒറ്റയ്ക്കിരിക്കുന്നതെന്ന് അയാൾ പറഞ്ഞുകൊണ്ടിരുന്നു. ഒരിക്കൽ അയാൾ ഓട്ടോഡ്രൈവറോട് അപമര്യാദയായി പെരുമാറി. ഞാൻ അതിനെ എതിർത്തു. അയാൾ എന്നെ മർദിച്ചു. അയാൾക്കുവേണ്ടി സഹിച്ചു ജീവിക്കുകയാണെന്ന് എനിക്ക് അന്ന് മനസ്സിലായി. 

ഇക്കാര്യം അയാളുടെ മാതാപിതാക്കളോട് പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. സ്ഥിരമായി അയാൾ എന്നെ മർദിച്ചുകൊണ്ടിരുന്നു. ഒരിക്കൽ വഴക്കിനിടെ അയാൾ എനിക്കു നേരെ കത്തി എറിഞ്ഞു. എന്റെ ചെവിടെ ഒരു ഭാഗം അറ്റുപോയി. തുടർന്ന് ​ഞാൻ‍ ഗാർഹിക പീഡന സഹായ നമ്പറിൽ വിളിച്ചു പരാതിപ്പെടാൻ ശ്രമിച്ചു. ആറര വർഷം നീണ്ട വിവാഹ ജീവിതത്തിനിടയ്ക്ക് ഞാൻ എന്റെ മാതാപിതാക്കളെ കണ്ടത് രണ്ടുതവണ മാത്രമാണ്. എന്റെ വീട്ടിലേക്ക് ഒറ്റയ്ക്കു പോകാൻ എന്നെ അയാൾ അനുവദിച്ചിരുന്നില്ല. അമ്മയും അച്ഛനും എപ്പോഴും എന്റെ സുഖവിവരങ്ങൾ അന്വേഷിച്ചിരുന്നു. സുഖമായിരിക്കുന്നു എന്നാണ് ഞാൻ എപ്പോഴും അവരോട് പറഞ്ഞിരുന്നത്. 

കഴിഞ്ഞ വർഷം അയാൾ ഒരു തോക്ക് വാങ്ങി. ഞങ്ങൾ തമ്മിൽ തർക്കമുണ്ടായപ്പോൾ ഏതാണ്ട് ഒരു മണിക്കൂറോളം അയാള്‍ എന്നെ അടിച്ചു. അന്ന് ഞാൻ വീട്ടിലേക്കു വിളിച്ച് എനിക്ക് അവിടെ ജീവിക്കാൻ സാധിക്കില്ലെന്ന് അറിയിച്ചു. ഉടൻ തന്നെ എന്റെ സഹോദരൻ എത്തി. രാത്രി തന്നെ ഞാൻ ആ വീട്ടിൽ നിന്ന് ഇറങ്ങി. ഷിംലയിൽ എത്തിയപ്പോൾ ഞാൻ പരാതി നൽകി. ഇപ്പോൾ കേസ് നടക്കുകയാണ്. ഒരു പക്ഷേ, ദീർഘകാലത്തെ ഒരു നിയമയുദ്ധമായിരിക്കും അത്. പക്ഷേ. നീതി ലഭിക്കുന്നതിനായി ഞാൻ എന്റെ പോരാട്ടം തുടരും.’ 

English Summary: Woman Viral post About Abuse

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com