നിരന്തരം ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് വിവാഹ ജീവിതം തകർക്കും; അകലം പാലിക്കണം: തുറന്നു പറഞ്ഞ് താരം

salma
Image Credit∙ Salma Hayek/ instagram
SHARE

സ്വകാര്യ ജീവിതത്തെയും ഔദ്യോഗിക ജീവിതത്തെയും ബാധിക്കുന്ന കാര്യങ്ങളെ കുറിച്ച് പലപ്പോഴും തുറന്നു പറയുന്ന താരമാണ് അമേരിക്കൻ നടിയും നിർമാതാവുമായ സൽമ ഹയെക്. ഇപ്പോൾ ഒരു അഭിമുഖത്തിൽ വിവാഹിതർക്ക് അവരുടെ ലൈംഗിക ജീവിതത്തെ കുറിച്ച് വ്യത്യസ്തമായ ഒരു ഉപദേശം നൽകുകയാണു താരം. വിവാഹ ജീവിതത്തിൽ ലൈംഗികതയിൽ അച്ചടക്കം പാലിക്കണമെന്നാണ് താരം പറയുന്നത്. നിരന്തരം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് പങ്കാളികൾ തമ്മിലുള്ള ബന്ധത്തെ ഉലയ്ക്കാനാണ് സാധ്യതയെന്നാണ് സല്‍മ പറയുന്നത്. 

ജാഡ പിങ്കെറ്റ് സ്മിത്തിന്റെ ‘റെഡ് ടേബിൾ ടോക്കി’ലായിരുന്നു താരം ഇക്കാര്യങ്ങൾ പറഞ്ഞത്. തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് സൽമ വിശദീകരിക്കുന്നുമുണ്ട്. ‘വളരെ വൈകിയാണ് എനിക്കു കുഞ്ഞുണ്ടാകുന്നത്. ടെയിൽ ഓഫ് ടെയിൽസിലെ കഥാപാത്രത്തെ ഉൾക്കൊള്ളുന്ന സമയത്താണ് ഒരു കുഞ്ഞ് വേണമെന്ന ആഗ്രഹം എനിക്കുണ്ടാകുന്നത്. കുഞ്ഞ് ഇല്ലെങ്കിൽ ജീവിതം പൂർണമാകില്ല എന്ന ഒരു തോന്നലുണ്ടായി. ധാരളം കുഞ്ഞുങ്ങളുണ്ടാകണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. പക്ഷേ, എനിക്കതിനു സാധിച്ചില്ല. പക്ഷേ, എന്റെ ശരീരം ഒരു കുഞ്ഞിനു ജന്മം നൽകാൻ തയാറായി. അതെനിക്ക് അദ്ഭുതമായി  തോന്നുന്നു.’– സൽമ പറയുന്നു

സന്തോഷകരമായ വിവാഹ ജീവിതത്തിന്റെ താക്കോൽ ഒരിക്കലും ലൈംഗികതയല്ലെന്നും താരം വ്യക്തമാക്കി. ‘ലൈംഗികത ജീവിതത്തിന്റെ ഭാഗമാണ്. പക്ഷേ, എല്ലാ ദിവസവും ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് അതിന്റെ പുതുമ നഷ്ടപ്പെടുത്തും. അത് നിങ്ങളുടെ ജീവിതത്തിലും വിള്ളൽ വീഴ്ത്തും. പങ്കാളിയുമായി അൽപം അകലം കാത്തു സൂക്ഷിക്കണം.  നിങ്ങൾ കൂടുതൽ പ്രണയിക്കുകയാണ് വേണ്ടത്. പരസ്പരം അടുത്തറിയുകയാണ് വേണ്ടത്.’– സൽമ പറഞ്ഞു. 

English Summary: Every day Sex loses its Charm

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS