വിമാനാപകടത്തിനു മുൻപ് എയർഹോസ്റ്റസ് പങ്കുവച്ച വിഡിയോ; ജോലിക്കു പോകണ്ടെന്നു പറഞ്ഞിരുന്നതായി പിതാവ്

airhostess
SHARE

നേപ്പാളിലെ പൊഖാറയിലുണ്ടായ വിമാനാപകടത്തിനു മുൻപ് എയർ ഹോസ്റ്റസ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ വൈറലാകുന്നു. ഓഷിൻ മഗർ എന്ന എയർഹോസ്റ്റസ് പങ്കുവച്ച വിഡിയോയാണ് ട്വിറ്ററിൽ വ്യാപകമായി പ്രചരിക്കുന്നത്. വിമാനത്തിൽ നിന്ന് ഓഷിൻ പോസ് ചെയ്യുന്നതും ചിരിക്കുന്നതും എല്ലാം ദൃശ്യങ്ങളിലുണ്ട്. ഈ ദൃശ്യങ്ങൾ ഓഷിൻ പങ്കുവച്ച് ഏതാനും മിനിറ്റുകൾക്കകമാണ് അപകടമുണ്ടായത്. 

എന്നാൽ ഈ വിഡിയോ അപകടത്തില്‍പ്പെട്ട വിമാനത്തിൽ നിന്നുള്ളതല്ലെന്ന് വ്യക്തമാണ്. സെപ്റ്റംബർ 11ന് ഓഷിൻ പങ്കുവച്ച വിഡിയോയാണ് റീഷെയർ ചെയ്തിരിക്കുന്നത്. മരിച്ചവരിൽ ഓഷിനും ഉൾപ്പെടുന്നു. ഞായറാഴ്ച രാവിലെയാണ് ഓഷിൻ വീട്ടിൽ നിന്നിറങ്ങിയത്. തിരിച്ചെത്തി സംക്രാന്തി ആഘോഷങ്ങളിൽ പങ്കെടുക്കുമെന്ന് ഓഷിന്‍ ഉറപ്പു നൽകിയിരുന്നു. ചിറ്റ്‌വാൻ ജില്ലയിലെ മദി സ്വദേശിയാണ് ഓഷിൻ. യതി എയർലൈൻസിൽ ജോലി ലഭിച്ചതോടെ കാഠ്മണ്ഡുവിലേക്കു താമസം മാറി. രണ്ടു വർഷമായി യതി എയർ ലൈൻസിന്റെ ഭാഗമാണ് ഓഷിന്‍. 

ആഘോഷ ദിനമായതിനാൽ അവധി എടുക്കാൻ ഓഷിനോടു ആവശ്യപ്പെട്ടിരുന്നതായി പിതാവ് മോഹൻ അലേമഗര്‍ പറഞ്ഞു. എന്നാൽ ജോലി കഴിഞ്ഞു വന്ന് ആഘോഷങ്ങളിൽ പങ്കെടുക്കാമെന്ന് ഓഷിൻ ഉറപ്പുനൽകിയിരുന്നതായും പിതാവ് ഓർമിക്കുന്നു. പൊഖാറ വിമാനാപകടത്തിൽ മരിച്ച യുപി സ്വദേശി സോനു ജയ്‌സ്വാൾ പകർത്തിയ ദൃശ്യങ്ങളും നേരത്തെ വ്യാപകമായി പ്രചരിച്ചിരുന്നു. ഞായറാഴ്ച രാവിലെ 11 ഓടെയാണ് വിമാനാപകടം ഉണ്ടായത്.

English Summary: Nepal Plane Crash Airhostess Viral Video

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS