ADVERTISEMENT

ബുർഖാ ധരിച്ച് സ്വിഗ്ഗിയുടെ ബാഗുമായി നിരത്തിലുടെ നടന്നു നീങ്ങുന്ന യുവതിയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ലക്നൗ സ്വദേശിയായ റിസ്വാനയാണ് ചിത്രത്തിലെ യുവതി. ജഗത് നാരായൺ റോഡിലെ ജനത നഗരി കോളനിയിലെ ഒറ്റമുറി വീട്ടിലാണ് റിസ്വനയുടെ താമസം. 

എന്നാൽ ഇവർ ജോലിചെയ്യുന്നത് സ്വിഗ്ഗിയിൽ അല്ല. ഡിസ്പോസിബിൾ സ്പൂൺ പ്ലേറ്റ് തുടങ്ങിയ സാധനങ്ങൾ വീടുകൾ തോറും കയറി ഇറങ്ങി വിൽപന നടത്തിയാണ് ഇവർ ഉപജീവനമാർഗം കണ്ടെത്തുന്നത്. വിൽക്കാനുള്ള സാധനങ്ങൾ സൂക്ഷിക്കുന്ന ബാഗ് നാശമായതോടെ സ്വിഗ്ഗിയുടെ ഒരു ബാഗ് ഇതിനായി 50 രൂപ നൽകി വാങ്ങുകയായിരുന്നു എന്ന് റിസ്വാന പറഞ്ഞു. 

ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു റിസ്വാനയുടെ ഭർത്താവ്. മൂന്നുവർഷം മുൻപ് റിസ്വാനയെയും നാലു മക്കളെയും ഉപേക്ഷിച്ചു പോയി. രണ്ടുവർഷം മുൻപ് മൂത്ത മകളുടെ വിവാഹം നടത്തി. ഇപ്പോൾ മൂന്നുമക്കള്‍ അടങ്ങുന്ന തന്റെ കുടുംബത്തിന്റെ ദൈനംദിന ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നതിനായാണ് റിസ്വാന വീടുകൾ തോറും കയറി ഇറങ്ങി അടുക്കള സാധനങ്ങൾ വിൽക്കുന്നത്. 

‘അടുത്തിടെയാണ് എന്റെ ഇളയമകളെ സ്കൂളിൽ ചേർത്തത്. അധികം വൈകാതെ തന്നെ മകനെയും സ്കൂളിൽ ചേർക്കും. അവർക്ക് വിദ്യാഭ്യാസം നൽകുന്നതിനായി ഞാൻ ജോലി ചെയ്യണം. വീടുകൾതോറും കയറി ഇറങ്ങി സാധനങ്ങൾ വിൽക്കുന്നതിനൊപ്പം തന്നെ വീട്ടുജോലിക്കും പോകുന്നുണ്ട്. 6–7 കിലോമീറ്റർ ദിവസവും നടക്കും. പക്ഷേ, 60–70 രൂപയായിരിക്കും ഒരു ദിവസം എനിക്ക് ലഭിക്കുന്നത്.’– റിസ്വാന പറയുന്നു. 

English Summary: Lucknow Woman, In Burqa, Delivers Goods On Foot With Swiggy Bag

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com