പെൺകുട്ടികൾ ലൈംഗിക ചൂഷണത്തിനിരകൾ; താലിബാനെ വെല്ലും പാക്കിസ്ഥാന്റെ സ്ത്രീ വിരുദ്ധത

Sexual Abuse | Rape | Assault | Representational image (Photo - Istockphoto/rudall30)
Image Credit∙ uanmonino/ Istock
SHARE

മനുഷ്യാവകാശ ലംഘനങ്ങൾക്ക് പേരുകേട്ട രാജ്യമാണ് പാകിസ്ഥാൻ. സ്ത്രീകളോടുള്ള വിവേചനത്തിന്റെ കാര്യത്തിൽ ഏറ്റവും മോശമായ രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്താണ് ഇപ്പോൾ പാകിസ്ഥാൻ. പട്ടികയിൽ അഫ്ഗാനിസ്ഥാനാണ് ഒന്നാമത്. പക്ഷേ രണ്ട് രാജ്യങ്ങളും തമ്മിലുള്ള വ്യത്യാസം അഫ്ഗാനിസ്ഥാൻ സ്ത്രീകളോടുള്ള അവരുടെ വിരോധം തുറന്ന് പറയുന്നുണ്ട് എന്നതാണ്. പാകിസ്ഥാനാകട്ടെ സ്ത്രീകളോട് വളരെ മോശമായി പെരുമാറുകയും ശ്രദ്ധതിരിക്കാനായി പ്രശ്നം അസ്പഷ്ടമാക്കുകയുമാണ് ചെയ്യുന്നതെന്ന് പോളിസി റിസർച്ച് ഗ്രൂപ്പ് പോറെഗ് റിപ്പോർട്ട് ചെയ്യുന്നു.

ആഗോളതലത്തിൽ സ്ത്രീകളുടെ സമാധാനം, സുരക്ഷാ സൂചികയിൽ 170 രാജ്യങ്ങളുടെ പട്ടികയിൽ പാകിസ്ഥാൻ 167-ആം സ്ഥാനത്താണ്. ഗ്ലോബൽ ജെൻഡർ ഗ്യാപ്പ് ഇൻഡക്‌സ് പ്രകാരം പാക്കിസ്ഥാൻ  153 ആം സ്ഥാനത്താണ്. സ്‌ത്രീപീഡനം-ബലാത്സംഗം, ആസിഡ് ആക്രമണം, കൊലപാതകം, നിർബന്ധിത വിവാഹം, ഗാർഹിക പീഡനം എന്നിവ പാകിസ്ഥാനിൽ  പ്ലേഗ് പോലെയുള്ള  പ്രശ്‌നമാണെന്ന് 2022-ലെ ഹ്യൂമൻ റൈറ്റ്‌സ് വാച്ച്  റിപ്പോർട്ടിൽ പറയുന്നുണ്ട്. അതേസമയം ന്യൂനപക്ഷ, ഹിന്ദു, ക്രിസ്ത്യൻ പെൺകുട്ടികളുടെ നിർബന്ധിത മതപരിവർത്തനങ്ങളെയും വിവാഹങ്ങളെയും കുറിച്ച് HRW റിപ്പോർട്ടിൽ പരാമർശമില്ല.

ലിംഗ അസമത്വത്തിന്റെ കാര്യത്തിൽ ഏറ്റവും മോശം രണ്ടാമത്തെ രാജ്യമാണ് പാകിസ്ഥാനെന്നും വിദ്യാഭ്യാസം, തൊഴിൽ വിപണി, കായികം തുടങ്ങിയ മേഖലകളിൽ ഇത്  പ്രതിഫലിക്കുന്നുവെന്നും റിപ്പോർട്ട് പറയുന്നു. കുട്ടികൾ, സ്ത്രീകൾ, ഭിന്നലിംഗക്കാർ, സാമ്പത്തികമായി ദുർബലരായ വിഭാഗങ്ങൾ എന്നിവരെ ദുരുപയോഗം ചെയ്യുന്നത് പാക്കിസ്ഥാനെ സബ് സഹാറ രാജ്യങ്ങളുടെ കൂട്ടുകെട്ടിൽപ്പെടുത്തുന്നതായും പോറെഗ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഒരുപക്ഷേ, പുരുഷന്മാരെയും സ്ത്രീകളെയും ആൺകുട്ടികളെയും പെൺകുട്ടികളെയും എന്നെന്നേക്കുമായി അപ്രത്യക്ഷരാക്കുകയോ വ്യാജ ഏറ്റുമുട്ടലുകളിൽ കൊല്ലുകയോ ചെയ്യുന്നതിൽ പാകിസ്ഥാൻ മറ്റ് രാജ്യങ്ങളെ പിന്നിലാക്കിയേക്കാം എന്ന അവലോകനവും റിപ്പോർട്ടിലുണ്ട്.

സ്ത്രീകളുടെ അവകാശങ്ങൾ പാക്കിസ്ഥാനിലെ ഒരു പ്രധാന ആശങ്കയാണ്. ഗാർഹിക പീഡനം, നിർബന്ധിത വിവാഹങ്ങൾ, ആസിഡ് ആക്രമണങ്ങൾ, ദുരഭിമാനക്കൊലകൾ, ലൈംഗികാതിക്രമങ്ങൾ എന്നിങ്ങനെ വിവിധ രൂപങ്ങളിൽ സ്ത്രീകൾ വിവേചനവും അക്രമവും നേരിടുന്നു. സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള നിയമങ്ങളും ശ്രമങ്ങളും ഉണ്ടായിരുന്നിട്ടും ഫലമില്ല. സ്ത്രീകളോടുള്ള മനോഭാവം പലപ്പോഴും അവരെ ദുരുപയോഗം ചെയ്യുന്ന തരത്തിലാണ്. സാമൂഹിക സമ്മർദങ്ങളും വികലമായ നിയമവ്യവസ്ഥയും കാരണം സ്ത്രീകൾ ഈ രാജ്യത്ത് നീതി ലഭിക്കാതെ ദുരിതത്തിലാണ്.

കുട്ടികളെ ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട് രണ്ടായിരത്തിലധികം കേസുകൾ പാകിസ്ഥാനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് ന്യൂസ് ഇന്റർനാഷണൽ  റിപ്പോർട്ട് ചെയ്യുന്നത്. മാലിന്യക്കൂമ്പാരത്തിൽ നിന്ന് ആൺകുട്ടികളെയും പെൺകുട്ടികളെയും കണ്ടെടുക്കുന്നതായി ഒരു ഉറുദു ദിനപത്രവും പറയുന്നു. ബാക്കി വരുന്ന ഭക്ഷണത്തിനും ഉപേക്ഷിച്ച കളിപ്പാട്ടങ്ങൾക്കും മറ്റും വേണ്ടി ഓടിയെത്തുന്ന കുട്ടികളെ മാഫിയ വലയിൽ വീഴ്ത്തുകയാണെന്നാണ് റിപ്പോർട്ട്. അശ്ലീല സിനിമ നിർമാതാക്കൾ ഭക്ഷണത്തിനായി അലയുന്ന പെൺകുട്ടികളെ കണ്ടെത്തി വേശ്യാലയങ്ങൾക്കു വിൽക്കുന്നെന്നും ആൺകുട്ടികൾ സ്വവർഗരതിയുടെ ഇരകളാകുകയാണെന്നും പോറെഗ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.

English Summary: Pakistan second-worst country in discriminating against women

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേരളത്തിൽ എത്തിയാൽ ആദ്യ കോൾ നസ്രിയയ്ക്ക്

MORE VIDEOS