6 മണിക്കൂർ വസ്ത്രം തിരഞ്ഞു; ഒടുവിൽ പെൺകുട്ടിക്ക് ഇഷ്ടപ്പെട്ട വസ്ത്രം സൗജന്യമായി നൽകി കടയുടമ

girl-outfit
Screen grab from video∙ juicybodygoddess2.0/ Instagram
SHARE

ആഘോഷങ്ങൾക്കോ മറ്റുപരിപാടികൾക്കോ പുതിയ വസ്ത്രം വാങ്ങുന്നത് പലരുടെയും ജീവിതശൈലിയുടെ ഭാഗമാണ്. മണിക്കൂറുകളെടുത്ത് നിരവധി കടകളിൽ കയറിയിറങ്ങിയായിരിക്കും പലരും ഒരു വസ്ത്രം തിരഞ്ഞെടുക്കുന്നത്. ബജറ്റില്‍ ഒതുങ്ങിയ ഒരു വസത്രം വാങ്ങുമ്പോൾ ചിലപ്പോഴത് ശരീരത്തിനു ചേരുന്നതാകില്ല. ശരീരത്തിനിണങ്ങുന്ന വസ്ത്രം കിട്ടിയാൽ അത് ബജറ്റിൽ ഒതുങ്ങണമെന്നുമില്ല. അത്തരത്തിൽ തനിക്കിണങ്ങിയ ഒരുവസ്ത്രം തിരഞ്ഞെടുക്കുന്നതിനായി കടകൾ കയറി ഇറങ്ങിയ പെൺകുട്ടിയുടെ അനുഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

6 മണിക്കൂറെടുത്താണ് പെൺകുട്ടി തനിക്ക് ഇണങ്ങിയ വസ്ത്രം തിരഞ്ഞെടുത്തത്. തന്റെ അമ്മയ്ക്കും മുത്തശ്ശിക്കും ഒപ്പമാണ്  നോർത്ത് കരലിനയിലെ ബൂട്ടിക്കിലെത്തിയാണ് 18കാരി തനിക്ക് ഇണങ്ങിയ വസ്ത്രം കണ്ടെത്തിയത്. എന്നാൽ ശരീരഭാരം കൂടുതലുള്ളതിനാൽ പെൺകുട്ടിക്ക് അൽപം പരിഭ്രമമുണ്ടായിരുന്നതായും കടയുടമയായ സ്ത്രീ പറഞ്ഞു. 400 ഡോളറിൽ ഒതുങ്ങുന്ന വസ്ത്രമായിരുന്നു അവളുടെ ബജറ്റ്. കുറെ വസ്ത്രങ്ങൾ അണിഞ്ഞു നോക്കി. പക്ഷേ, ഒന്നും അവൾക്കിണങ്ങുന്നതായി തോന്നിയില്ല. ഒരുവസ്ത്രം മാത്രമാണ് അവൾക്ക് യോജിക്കുന്നതായി തോന്നിയത്. അതിന്റെ വില അവളുടെ ബജറ്റിനെക്കാൾ 300 ഡോളർ കൂടുതലായിരുന്നു. 

അവർ ആശയക്കുഴപ്പത്തിലായപ്പോഴാണ് കടയുടമയായ ലൂസില്ല ആ ഉടുപ്പ് പെൺകുട്ടിക്കു സൗജന്യമായി നൽകാൻ തീരുമാനിച്ചത്. ‘ആ വസ്ത്രം അവൾക്കു സൗജന്യമായി നൽകണമെന്ന് പ്രപഞ്ചം എന്നോട് ആ നിമിഷത്തിൽ ആവശ്യപ്പെട്ടതായി എനിക്കു തോന്നി. ഏതോ ഒരു മാലാഖ അവർക്ക് ആ ഉടുപ്പ് സൗജന്യമായി നൽകണമെന്ന് എന്റെ ഉള്ളിലിരുന്ന് പറയുന്നതു പോലെ തോന്നി. ’– ലൂസില്ല പറഞ്ഞു. അസുലഭമായ ആ നിമിഷത്തിന്റെ വിഡിയോ പകർത്തി ലൂസില്ല സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചതോടെയാണു സംഭവം പുറംലോകം അറിഞ്ഞത്. പെൺകുട്ടി പല വസ്ത്രങ്ങൾ മാറി മാറി പരീക്ഷിക്കുന്നത് വിഡിയോയിൽ ഉണ്ട്. ഒടുവിൽ അവൾക്ക് അനുയോജ്യമായ വസ്ത്രം സൗജന്യമായി നൽകാമെന്നു പറയുമ്പോൾ കൂടെയുള്ള വീട്ടുകാരുടെ മുഖത്തെ സന്തോഷവും ദൃശ്യങ്ങളിലുണ്ട്. ഇൻസ്റ്റഗ്രാമിലെത്തി നിമിഷങ്ങൾക്കകം വിഡിയോ വൈറലായി. വിഡിയോയ്ക്കു താഴെ ഹൃദ്യമായ നിരവധി കമന്റുകളും എത്തി.  

English Summary: Teen drives 6 hours to find ideal prom dress, store owner gives $700 worth outfit for free

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS