രാത്രി സൈക്കിളിൽ വരുന്നവരെ തടഞ്ഞ് പെൺകുട്ടി; ലൈറ്റ് ഘടിപ്പിച്ചു വിടും; പിന്നിലെ കാരണം
Mail This Article
രാത്രി യാത്രചെയ്യുമ്പോൾ വാഹനത്തിന്റെ ലൈറ്റിന്റെ കാര്യത്തിൽ ശ്രദ്ധവേണമെന്നത് എല്ലാവർക്കും അറിയാം. ഇപ്പോഴിതാ രാത്രി ലൈറ്റില്ലാതെ സൈക്കിളിൽ യാത്ര ചെയ്യുന്നവരെ തടഞ്ഞു നിർത്തി ലൈറ്റ് ഘടിപ്പിച്ചു നൽകുകയാണ് ഒരു പെൺകുട്ടി. ഖുഷി എന്നാണ് അവളുടെ പേര്. ട്വിറ്ററിലൂടെ ആ പെൺകുട്ടിയുടെ വിഡിയോ വ്യാപകമായി പ്രചരിച്ചിരിക്കുകയാണ്.
പെൺകുട്ടി ഇങ്ങനെ ചെയ്യുന്നതിനു പിന്നിൽ ഒരു കാരണമുണ്ട്. റോഡപകടത്തില്‍ മരിച്ച മുത്തച്ഛന്റെ ഓര്‍മയ്ക്കായിട്ടാണ് ഇങ്ങനെ ചെയ്യുന്നത്. 2020ല്‍ സൈക്കിളില്‍ യാത്ര ചെയ്യുമ്പോഴാണ് യുപി സ്വദേശിനിയായ ഖുഷിയുടെ മുത്തച്ഛന്‍ കാറിടിച്ച് മരിക്കുന്നത്. ലൈറ്റില്ലാത്ത സൈക്കിളില്‍ രാത്രി സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. ഇതോടെയാണ് സൗജന്യമായി റെഡ് ലൈറ്റ് വിതരണം ചെയ്യാന്‍ ഖുഷി തീരുമാനിച്ചത്.
ഇതുവരെ 1,500 ലൈറ്റുകള്‍ ഖുഷി സൈക്കിളുകളില്‍ ഘടിപ്പിച്ച് നല്‍കി. രാത്രി സൈക്കിളില്‍ യാത്ര ചെയ്യുന്നവരെ വഴിയില്‍ തടഞ്ഞുനിര്‍ത്തി കാര്യം പറഞ്ഞ് മനസ്സിലാക്കിയാണ് പെണ്‍കുട്ടി ലൈറ്റുകള്‍ ഘടിപ്പിച്ച് നല്‍കുന്നത്. ഐഎഎസ് ഉദ്യോഗസ്ഥനായ അവനീഷ് ശരൺ ആണ് ട്വിറ്ററിലൂടെ ഖുഷിയുടെ വിഡിയോ ട്വിറ്ററില്‍ പങ്കിട്ടത്.
English Summary: Up Women Installs Free Light