80–ാം വയസ്സിലും രക്തദാനം; ഇതുവരെ 96,019 മില്ലി ലിറ്റർ രക്തം നൽകി ജോസഫൈൻ

guinnes-record
Image Credit∙ Guinnes World Record
SHARE

ജീവൻ രക്ഷിക്കുക എന്നതിൽ വലിയൊരു സമ്മാനം നമുക്ക് മറ്റൊരാൾക്കു നൽകാനില്ല. രക്തദാനത്തെ പലപ്പോഴും മഹത്വവത്കരിക്കുന്ന കാര്യവും അതുതന്നെയാണ്. എന്നാല്‍ ആരോഗ്യപരമായി വലിയഗുണങ്ങൾ രക്തം ദാനം ചെയ്യുന്നവർക്കുണ്ടാകും. പക്ഷേ, പലരും രക്തദാനത്തിനു മടി കാണിക്കുന്നവരാണ്. എന്നാല്‍ 80–ാം വയസ്സിലും ഒരു മടിയുമില്ലാതെ രക്തം ദാനം ചെയ്ത് ഗിന്നസ് റെക്കോർഡിൽ ഇടംനേടിയിരിക്കുകയാണ് ഒരു സ്ത്രീ. 

ഗിന്നസ് ലോകറെക്കോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ വിവരമനുസരിച്ച് ജീവിതകാലത്തുടനീളം  ജോസഫൈൻ മിഷേലൂക്ക് 203 യൂണിറ്റ് രക്തമാണ് ദാനം ചെയ്തത്. എത്രപേരുടെ ജീവൻ രക്ഷിച്ചു എന്നതിനു കൃത്യമായ കണക്കില്ല. 1965ല്‍ തന്റെ 22–ാം വയസ്സുമുതൽ 60 വര്‍ഷമായി ജോസഫൈൻ സ്ഥിരമായി രക്തം ദാനം ചെയ്യുന്നുണ്ട്. 96,019 മില്ലി ലിറ്റർ രക്തമാണ് ഇതുവരെ നൽകിയത്. 

സഹോദരിയാണ് രക്തം ദാനം ചെയ്യുന്നതിനെ കുറിച്ചു തന്നോട് ആദ്യം സംസാരിച്ചതെന്നു ജോസഫൈൻ പറയുന്നു. ‘സഹോദരിക്കൊപ്പം രക്തദാനത്തിൽ പങ്കാളിയാകാൻ ഞാനും തീരുമാനിച്ചു. അതായിരുന്നു തുടക്കം. ഇത് ആളുകൾക്കു ചെയ്യാവുന്ന ഏറ്റവും വലിയ ഉപകാരമാണ്. അതുകൊണ്ടു തന്നെ എല്ലാവരും രക്തം ദാനം ചെയ്യണമെന്ന് ഞാൻ അഭ്യർഥിക്കും.’– ജോസഫൈൻ പറഞ്ഞു.

അതുകൊണ്ടു തന്നെ 80–ാം വയസ്സിലും ജോസഫൈൻ രക്തം ദാനം ചെയ്യുന്നുണ്ട്. യുഎസിലെ നിയമമനുസരിച്ച് പൂർണ ആരോഗ്യമുള്ള ഏതൊരാൾക്കും ഏതു പ്രായത്തിലും രക്തം ദാനം ചെയ്യാനുള്ള അവകാശമുണ്ട്. വർഷത്തിൽ ചുരുങ്ങിയത് നാലു തവണ എങ്കിലും ജോസഫൈൻ രക്തം ദാനം ചെയ്യാറുണ്ട്. രക്തം ദാനം ചെയ്യാൻ സാധിക്കുന്ന എല്ലാവരും അതുചെയ്യണമെന്നും ജോസഫൈൻ ആവശ്യപ്പെടുന്നുണ്ട്. ‘എന്റെ പേരിൽ ഒരു റെക്കോർഡ് ഉണ്ടാകുമെന്ന് ഞാനൊരിക്കലും കരുതിയിട്ടില്ല. അതിനു വേണ്ടിയല്ല ഞാൻ രക്തം ദാനം ചെയ്തത്. ഇതു തുടരാൻ ഞാൻ ആഗ്രഹിക്കുന്നു.’– ജോസഫൈൻ വ്യക്തമാക്കി. 

English Summary: 80-Year-Old Woman Who Has Donated 203 Units Of Blood 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS