വെജിറ്റേറിയൻ പുരുഷന്മാരുമായി ഡേറ്റിങ് വേണ്ട ; കാരണം പറഞ്ഞ് യുവതിയുടെ വിഡിയോ

veg-man
Screen Grab From Video∙ prapti.elizabeth/ Instagram
SHARE

വെജിറ്റേറിയൻ പുരുഷന്മാരുമായി ഡേറ്റിങ് നടത്തുന്നതിനെ കുറിച്ച് അഭിപ്രായം പറയുന്ന  യുവതിയുടെ വിഡിയോ ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിക്കുകയാണ്. പ്രാപ്തി എലിസബത്ത് എന്ന ഇൻസ്റ്റഗ്രാം യൂസറാണ് വിഡിയോ പങ്കുവച്ചത്. പ്രാപ്തിയുടെ വിഡിയോ ചിലരിലൊക്കെ അസ്വസ്ഥതയുണ്ടാക്കുകയും കമന്റ് സെക്ഷനില്‍ പലരും അത് പ്രകടിപ്പിക്കുകയും ചെയ്തു. 

വെജിറ്റേറിയൻ പുരുഷന്മാരുമായി ഡേറ്റിങ് നടത്തുന്നതിനെ കുറിച്ച് ഇന്‍സ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിൽ പ്രാപ്തി പറയുന്നത് ഇങ്ങനെയാണ്. ‘പുരുഷന്മാർ നിങ്ങളെ നിരാശരാക്കുന്നുണ്ടോ. വെജിറ്റേറിയൻ പുരുഷന്മാർ അങ്ങനെയാണ്. എല്ലാ വെജിറ്റേറിയൻ പുരുഷന്മാര്‍ക്കും അവരെ പോലെയുള്ളവരെ ലഭിക്കട്ടെ. ഞാൻ അങ്ങനെയല്ല. എനിക്ക് ആവശ്യമില്ല.’ ‘വെജിറ്റേറിയനായ സിംഗിൾ പുരുഷനെ ടാഗ് ചെയ്ത് എന്താണ് അവരുടെ പ്രശ്നമെന്നു ചോദിക്കണം.’– എന്ന കുറിപ്പോടെയാണ് വിഡിയോ എത്തിയത്. 

വിഡിയോ വൈറലായതോടെ യുവതിയെ പരിഹസിക്കുന്ന രീതിയിലുള്ള കമന്റുകളും എത്തി. ‘വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്ന ഞങ്ങളെ ഒഴിവാക്കിയതില്‍ നന്ദി. താങ്കൾക്കൊപ്പമുള്ള വ്യക്തി മാംസം മാത്രമായിരിക്കും ഇഷ്ടപ്പെടുന്നത്. മാംസം മാത്രം ഇഷ്ടപ്പെടുന്നവരെ ലഭിക്കട്ടെ.’– എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്. ‘മാംസം ഭക്ഷിക്കുന്നവരെ കുറിച്ചുള്ളതല്ല ഈ വിഡിയോ. പകരം സമൂഹത്തിൽ വെറുപ്പും വൈരാഗ്യവും ഉണ്ടാക്കുന്നതാണ്. മനുഷ്യരെ തമ്മിൽ ഭിന്നിപ്പിക്കുന്നതാണ്.’– എന്നായിരുന്നു മറ്റൊരു കമന്റ്. വിദ്വേഷം പടർത്തുന്ന ഇത്തരം വിഡിയോകൾ പ്രചരിപ്പിക്കാതിരുന്നൂടെ എന്നായിരുന്നു ചിലരുടെ ചോദ്യം.

English Summary: This woman's opinion about dating 'vegetarian men' 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS