‘നിങ്ങൾ മധ്യവർഗമാണെന്ന് പറയാതെ പറയൂ’ എന്നുള്ള ഇന്ത്യയിലെ മധ്യവർഗ കുടുംബത്തിന്റെ ജീവിതത്തെ കുറിച്ചുള്ള യുവതിയുടെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഒഴിഞ്ഞ ടൂത്ത്പേസ്റ്റിന്റെ കവറും ബോൺവിറ്റയുടെയും മറ്റും ബോട്ടിലുകളും മധ്യവർഗ കുടുംബത്തിന്റെ വീടുകളിൽ എവിടെയാണ് ഇടം നേടുന്നതെന്ന രീതിയിലാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. ഒഴിഞ്ഞ കുപ്പികളിൽ പലസാധനങ്ങളും നിക്ഷേപിക്കും. മോശമായ ടീഷർട്ടുകളും മറ്റുമാണ് തറതുടയ്ക്കുന്നതിനായി ഉപയോഗിക്കുന്നതെന്നും പലരും കമന്റ് ചെയ്തു.
ഇന്ത്യയിലെ ഒരു മധ്യവർഗ കുടുംബം ഇങ്ങനെയാണ് ജീവിക്കുന്നത്. പക്ഷേ, പൊതു സമൂഹത്തിൽ അവരെ വിലയിരുത്തുന്നത് അങ്ങനെയായിരിക്കില്ല. ഇപ്പോഴും ഇന്ത്യയിലെ മധ്യവർഗ കുടുംബത്തിൽ വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. – എന്ന രീതിയിലും കമന്റുകൾ എത്തി.
English Summary: Woman’s viral tweet gets hilarious responses