ADVERTISEMENT

സൗന്ദര്യവര്‍ധനയ്ക്കായി ചതച്ചമുളകു ലിപ്ഗ്ലോയിൽ ചേർത്ത് ചുണ്ടിൽ പുരട്ടി യുവതി. ചുണ്ടിനു കൂടുതൽ ചുവപ്പുനിറവും തിളക്കവും ലഭിക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെ ചെയ്തതെങ്കിലും ഫലം മറ്റൊന്നായിരുന്നുവെന്ന് വിഡിയോയിലൂടെ വിശദീകരിക്കുകയാണ് യുവതി.

ഒരിക്കലും ഇതു പരീക്ഷിക്കരുത് എന്ന മുന്നറിയിപ്പോടെയാണ് യുവതി വിഡിയോ പങ്കുവയ്ക്കുന്നത്. ചതച്ച മുളകു ചേർത്തുള്ള ലിപ് ഗ്ലോ ആയി ചുണ്ടുകളിൽ പുരട്ടുകയും അൽപസമയത്തിനു ശേഷം തുടച്ചു കളയുകയും ചെയ്യുന്നതാണ് വിഡിയോയിൽ ഉള്ളത്. ‘വൈറൽ ചില്ലി ലിപ്ഗ്ലോസ്. ഇനി ഇല്ല.’– എന്ന കുറിപ്പോടെയാണ് ദൃശ്യം പങ്കുവച്ചിരിക്കുന്നത്. 

വിഡിയോയ്ക്കു താഴെ നിരവധി വിമർശനങ്ങളും എത്തി. ഇത്തരം ആവശ്യങ്ങൾക്കായി വിലപിടിപ്പുള്ള സാധനങ്ങൾ വെറുതെ നശിപ്പിക്കരുതെന്നായിരുന്നു ഭൂരിഭാഗവും കമന്റ് ചെയ്തത്. ‘നിങ്ങളെന്താണ് ഇത്ര കുറച്ചു മുളക് ഉപയോഗിച്ചത്. അൽപം കൂടി ചേർക്കാമായിരുന്നു.’– എന്നാണ് വിഡിയോയ്ക്ക് താഴെ ഒരാൾ പരിഹാസരൂപേണ കമന്റ് ചെയ്തത്. ചുണ്ടിന്റെ സ്വാഭാവികത നഷ്ടമാകുമെന്നും പലരും കമന്റ് ചെയ്തു.

English Summary: Woman applies gloss mixed with chilli flakes on lips.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com