10,000 അടി ഉയരത്തിൽ നിന്ന് മേക്കപ്പിട്ട് സ്കൈഡൈവർ; വൈറലായി വിഡിയോ

skydiver-woman
Screen Grab From Video∙ mckennaknipe/ Instagram
SHARE

സ്കൈഡൈവിങ്ങിനിടെ മുഖത്ത് മോയ്ചറൈസർ പുരട്ടി യുവതി. 10000 അടി ഉയരത്തിലായിരുന്നു യുവതിയുടെ സാഹസം. അമേരിക്കയിലെ പാം സിറ്റിയിൽ നിന്നുള്ള ഫ്ലോറിഡ മക്കെന്ന നൈപ്പ് പങ്കുവച്ച വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 

സാഹസികതയെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് യുവതി. സ്കൈഡൈവിങ്ങുമായി ബന്ധപ്പെട്ട പലവിഡിയോകളും യുവതി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. അതിൽ ഒരു വിഡിയോയിൽ സ്കൈഡൈവിങ്ങിനിടെ 10000 അടി ഉയരത്തിൽ നിന്ന് യുവതി മേക്കപ്പിടുന്നതാണ്. 

‘എന്താണ് നിങ്ങളുടെ ചർമസംരക്ഷണത്തിന്റെ ദിനചര്യ?10000 അടി ഉയരത്തിലായാലും അത് ചെയ്യണം. ഈ ബ്രാൻഡ് അതിനു നല്ലതാണ്. നിങ്ങളുടെ ദിനചര്യ നിങ്ങൾ തുടരൂ. അത് നിങ്ങളുെട ചർമത്തിനു സ്വാഭാവികമായ തിളക്കം നൽകും.’ എന്ന കുറിപ്പോടെയാണ് യുവതി വിഡിയോ പങ്കുവയ്ക്കുന്നത്. 

ഇൻസ്റ്റഗ്രാമിൽ നിരവധി പേരാണ് വിഡിയോ കണ്ടത്. വിഡിയോയ്ക്കു താഴെ നിരവധി കമന്റുകളും എത്തി. ‘കൂൾ എന്ന വാക്ക് അർഥവത്താകുന്നത് നിങ്ങളിലാണ്. ഉയരങ്ങളിലേക്കു പോകൂ. ജീവിതം ആസ്വദിക്കൂ.’– എന്നായിരുന്നു വിഡിയോയ്ക്കു താഴെ വന്ന ഒരു കമന്റ്. ആരാണ് ക്യാമറ ഉപയോഗിച്ചതെന്ന് അറിയാൻ താത്പര്യമുണ്ടെന്ന് കമന്റ് ചെയ്തവരും നിരവധിയാണ്. 

English Summary:  Skydiver Applies Makeup While Jumping From 10,000 Feet

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS
FROM ONMANORAMA