സ്റ്റേജിൽ നിന്നു തന്നെ വസ്ത്രം മാറി; രണ്ടുതരം നൃത്തത്തിനു ചുവടുവച്ച് യുവതി

woman-dance
Screen Grab From Video∙ shreyajadhavv/ Instagram
SHARE

നൃത്തപ്രകടനങ്ങൾ കണ്ടാൽ ആസ്വദിക്കാത്തവരായി ആരും ഉണ്ടാകില്ല. ഒറ്റയ്ക്കുള്ള നൃത്തമാണെങ്കിൽ ആരാധകരെ പിടിച്ചിരുത്താൻ നർത്തകർക്ക് അതീവ പാടവവും വേണം. അത്തരത്തിൽ തന്റെ ആത്മവിശ്വാസവും കഴിവുംകൊണ്ട് ആരാധകരെ കയ്യിലെടുക്കുന്ന ഒരു യുവതിയുടെ നൃത്ത വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ഏറെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. 

ഒന്നിലധികം പാട്ടുകൾ കോർത്തിണക്കികൊണ്ടുള്ള ഫ്യൂഷൻ നൃത്ത രീതികൾ കാലങ്ങളായി പ്രചാരത്തിലുള്ളതാണ്. പലപ്പോഴും ഒരേ വസ്ത്രത്തിൽ തന്നെ വ്യത്യസ്ത ശൈലിയിൽ ചുവടുകൾ വയ്ക്കുകയോ അല്ലെങ്കിൽ ഓരോ പാട്ടിനും വ്യത്യസ്ത നർത്തകരെ ഉൾപ്പെടുത്തുകയോ ആണ് പതിവ്. എന്നാൽ സ്റ്റേജിൽ നിന്നുകൊണ്ട് തന്നെ രണ്ട് പാട്ടുകൾ രണ്ടു വ്യത്യസ്ത വസ്ത്രത്തിൽ അവതരിപ്പിക്കുകയാണ് ശ്രേയ ജാദവ് എന്ന നർത്തകി. ശ്രേയയുടെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് നൃത്തത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്.

ആജാ നാച്ച്ലെ എന്ന ഹിന്ദി ഗാനത്തിനാണ് ശ്രേയ ആദ്യം ചുവട് വയ്ക്കുന്നത്. ലോങ്ങ് സ്കേർട്ടും ടോപ്പുമിട്ട് സെമി ക്ലാസിക്കൽ ശൈലിയിൽ ആയിരുന്നു ഈ നൃത്തം. എന്നാൽ നിമിഷങ്ങൾക്കുള്ളിൽ ഗർമ്മി എന്ന ഗാനത്തിന് ചേരുന്ന വസ്ത്രവിധാനത്തിലേക്ക് ശ്രേയ മാറി.  പാട്ടുകൾക്കിടയിൽ കിട്ടിയ അൽപ സമയത്തിനുള്ളിൽ രണ്ട് വ്യത്യസ്ത സ്റ്റൈലുകളിൽ കാണികൾക്കു മുന്നിലെത്തിയ ശ്രേയയുടെ പ്രകടനം നിറഞ്ഞ കയ്യടിയോടെയാണ് കാണികൾ സ്വീകരിച്ചത്. തന്റേത് ഒരു മികച്ച പ്രകടനമാണെന്ന് വിശേഷിപ്പിക്കാനാവില്ല എന്നും എന്നാൽ രാജ്യാന്തര നൃത്ത ദിനത്തിൽ ഇത്തരം ഒരു പ്രകടനം കാഴ്ചവയ്ക്കാനായതിൽ അങ്ങേയറ്റം സന്തോഷിക്കുന്നു എന്നും വിഡിയോ പങ്കു വച്ചുകൊണ്ട് ശ്രേയ കുറിക്കുന്നു.

സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട് ഏതാനും ദിവസങ്ങളിൽ തന്നെ വിഡിയോ വൈറലായി മാറുകയായിരുന്നു. ഒരു നർത്തകിയുടെ മനസ്സാന്നിധ്യം എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാൻ ഈ വിഡിയോ മാത്രം മതി എന്നാണ് ആളുകൾ കമന്റ് ബോക്സിൽ കുറിക്കുന്നത്. നൃത്തം മനസ്സിലുള്ളവർക്ക് ചുവടുവയ്ക്കാനുള്ള സംഗീതം കിട്ടിയാൽ മതിയെന്നും ബാക്കിയെല്ലാം മാജിക് പോലെ സംഭവിക്കും എന്നുമാണ് മറ്റു ചിലരുടെ കുറിപ്പ്.

English Summary: Woman changes outfit mid-dance, stuns people with her performance.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS
FROM ONMANORAMA