‘എന്റെ ശ്വാസം നിലച്ചു; അവളുടെ കണ്ണുകൾ രക്തനിറമായി’, ബാധയൊഴിപ്പിച്ച അനുഭവം പറഞ്ഞ് സ്ത്രീയുടെ കുറിപ്പ്

ghost-girl
Image Credit∙ Human's Of Bombay
SHARE

അതീന്ദ്രിയ ശക്തികളുമായി മകൾക്കു ബന്ധമുണ്ടായിരുന്ന കാലത്തെ അനുഭവം വെളിപ്പെടുത്തി സ്ത്രീയുടെ കുറിപ്പ്. മകൾക്ക് ഏഴു വയസ്സുള്ളപ്പോഴായിരുന്നു സംഭവം. കുടുംബം ഒരുമിച്ച് ഒരു ബോളിവുഡ് ചിത്രം കണ്ട രാത്രിയിലായിരുന്നു സംഭവത്തിന്റെ തുടക്കം. പെൺകുട്ടി പെട്ടെന്ന് താഴെ വീഴുകയും അവൾക്കു വിറയൽ അനുഭവപ്പെടുകയും ചെയ്തതായി അമ്മ പറയുന്നു. 7 വയസ്സുള്ള പെൺകുട്ടി വലിയ ഒരുമനുഷ്യനെ തള്ളിമാറ്റുന്നതിനെ കുറിച്ചു നിങ്ങൾക്കു ചിന്തിക്കാൻ സാധിക്കുമോ? എന്ന് സ്ത്രീ ചോദിക്കുന്നു. ഹ്യുമൻസ് ഓഫ് ബോംബെയുടെ സോഷ്യല്‍മീഡിയ പേജിലൂടെയാണ് സ്ത്രീ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. 

ഹ്യുമൻസ് ഓഫ് ബോംബെയിൽ പങ്കുവച്ച കുറിപ്പിന്റെ സംക്ഷിപ്തരൂപം

‘അവളുടെ ശരീരത്തിൽ നിന്ന് അവനെ പറഞ്ഞയക്കാൻ 6 വർഷമെടുത്തു. അവൾക്കു 7 വയസ്സുള്ളപ്പോഴായിരുന്നു സംഭവങ്ങളുടെ തുടക്കം. ഒരുദിവസം രാത്രി ഞങ്ങൾ ഒരു ബോളിവുഡ് സിനിമ കാണുകയായിരുന്നു. പെട്ടെന്ന് അവൾ താഴെ വീണു. അവളുടെ  ശരീരം വിറയ്ക്കുന്നുണ്ടായിരുന്നു. ഞാനും ഭർത്താവും പേടിച്ചു. അവളെ ആശുപത്രിയിലേക്കു കൊണ്ടുപോകാൻ ഞങ്ങൾ തീരുമാനിച്ചു. സഹായത്തിനായി അയൽവാസിയെയും വിളിച്ചു. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അയൽവാസിയെ അവൾ തള്ളിമാറ്റി. ഏഴുവയസ്സുള്ള ചെറിയ പെൺകുട്ടി വലിയൊരു പുരുഷനെ തള്ളി താഴെയിടുന്നതിനെ കുറിച്ച് നിങ്ങൾക്കു ചിന്തിക്കാൻ സാധിക്കുമോ? അന്നത്തെ രാത്രിക്കു ശേഷം അദ്ദേഹം ഞങ്ങളോട് പറഞ്ഞു. ‘നിങ്ങളുടെ മകൾക്ക് അമാനുഷിക ശക്തിയുണ്ട്. അവൾ ഇന്ന് ഒരു മനുഷ്യനല്ല.’

അദ്ദേഹത്തിന്റെ വാക്കുകൾ കേട്ടപ്പോൾ എന്റെ ശ്വാസം നിലച്ചുപോയി. അമാനുഷിക ശക്തികളെ കുറിച്ചെല്ലാം അറിവുള്ള വ്യക്തിയായിരുന്നു ഞങ്ങളുടെ അയൽവാസി. എന്താണ് അതിനൊരു പ്രതിവിധി എന്ന് അദ്ദേഹത്തോട് ചോദിച്ചു. അങ്ങനെയിരിക്കെ ഒരുദിവസം ഒരു ക്ഷേത്രത്തിലേക്കു ഞങ്ങൾ പോയി. അപ്പോൾ മുതല്‍ അവളില്‍ ചില അസ്വാഭാവികമായ മാറ്റങ്ങള്‍ കണ്ടുതുടങ്ങി. അവൾ ഒരു ഭ്രാന്തിയെ പോലെ പെരുമാറി. ക്ഷേത്രത്തിന് അടുത്ത് എത്തുമ്പോൾ അവൾ കൂടുതൽ പരിഭ്രാന്തയായി. അവളുടെ കണ്ണുകൾ രക്തനിറമാകുന്നതു ഞങ്ങൾ കണ്ടു. 

എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും എനിക്ക് അറിയില്ല. ക്ഷേത്രത്തിനുള്ളിൽ നിന്ന്  ഒരു സ്ത്രീ പ എല്ലാവരോടും അവിടെ നിന്ന് പോാകാൻ പറഞ്ഞു. തുടർന്ന് വാതിലടച്ചു. ഞങ്ങൾ മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്. എന്റെ മകൾ അപ്പോഴും ആക്രോശിക്കുകയും ബഹളം വയ്ക്കുകയും ചെയ്തു. എന്താണ് സംഭവിച്ചത്? ആരാണ് നിങ്ങൾ?  എന്ന് അവർ ഞങ്ങളോടു ചോദിച്ചു. 

തുടക്കത്തിൽ അവൾ ഒന്നിനും മറുപടി പറഞ്ഞില്ല. വീണ്ടും ചോദിച്ചപ്പോൾ ഞങ്ങളുടെ മകൾ ഗുജറാത്തിയിൽ സംസാരിക്കാൻ തുടങ്ങി. അവൾക്ക് ആ നിമിഷം വരെ ഗുജറാത്തി അറിയില്ല. അവളുടെ ശബ്ദം ഒരു ആൺകുട്ടിയുടെതായി. ഞങ്ങളുടെ മകളെ എല്ലാദിവസവും പാർക്കിൽ വച്ച് കാണാറുണ്ടായിരുന്നു എന്ന് അവളുടെ ശരീരത്തിലുള്ള ആൺകുട്ടിയുടെ ആത്മാവ് പറഞ്ഞു. അവളെ തനിക്കൊപ്പം വേണമെന്ന് അവൻ ആവശ്യപ്പെട്ടു. ഞാൻ ഭയന്നുവിറച്ചു. 

ക്ഷേത്രത്തിലുള്ള ആ സ്ത്രീ ഞങ്ങളെ സഹായിച്ചു. അർധരാത്രിയിൽ ചുവന്ന കണ്ണുകളുമായി അവളെത്തും. ഞങ്ങളുടെ കുടുംബം വലിയ പ്രതിസന്ധിഘട്ടങ്ങളിലൂടെയായിരുന്നു കടന്നു പോയത്. നിരവധി പൂജകളും മന്ത്രങ്ങളും ഞങ്ങളെ സഹായിച്ചിട്ടുണ്ട്. അവളെ എങ്ങനെയാണ് തിരികെ ലഭിച്ചതെന്ന് ഇപ്പോഴും എനിക്കറിയില്ല. ഇതൊന്നും നടന്ന ഒരു ഓർമയും അവൾക്കില്ല. അവൾക്ക് ഇതുവരെ ഗുജറാത്തി സംസാരിക്കാനും അറിയില്ല. ഇനി ഒരിക്കലും ആ പാർക്ക് സന്ദർശിക്കാൻ ഞങ്ങൾ അനുവദിക്കില്ല. ആ പാർക്ക് ഒരു ശ്മശാനത്തിനു മുകളിൽ പണിതതാണെന്ന് ഞാൻ വിട്ടുപോയി.’

കുറിപ്പിനെ വിമർശിച്ചു കൊണ്ടു നിരവധി കമന്റുകളും എത്തി. ഇതൊരു ബോളിവുഡ് സിനിമയുടെ കഥയാണെന്നു തോന്നുന്നു എന്നായിരുന്നു ചിലരുടെ കമന്റ്. എന്നാൽ ഇത്തരത്തിലുള്ള അന്ധവിശ്വാസങ്ങൾ വളർത്തരുതെന്നു പറഞ്ഞവരും നിരവധിയാണ്. 

English Summary: Mumbai woman claims 'paranormal activity' involving 7-year-old daughter. Internet questions her

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ടിവിയിൽ എന്നെ കണ്ടാൽ മോൻ ചാനൽ മാറ്റും

MORE VIDEOS
FROM ONMANORAMA