75 വയസ്സിനിടെ ഒരിക്കൽ പോലും വേദന അറിഞ്ഞിട്ടില്ല; ശാസ്ത്രലോകത്തെ അദ്ഭുതപ്പെടുത്തി വനിത

lady-aged
Image Credit∙ ucl.ac.uk
SHARE

ഒരു ദിവസമെങ്കിലും വേദന ഇല്ലാതെ ഉറങ്ങാൻ സാധിച്ചിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്ന നിരവധിപേരുണ്ട്. വേദനാസംഹാരികളുടെ ബലത്തിലാണ് ഇവർ ജീവിക്കുന്നത് തന്നെ. എന്നാൽ വേദന എന്നാൽ എന്താണെന്നേ അറിയാത്ത ചില ആളുകൾ കൂടി ഈ ലോകത്തുണ്ട്. അങ്ങനെയൊരാളാണ് സ്കോടലാൻഡുകാരിയായ ജോ കാമറൂൺ. 75 വയസ്സാണ് ജോയുടെ പ്രായം

അപൂർവമായ ജനിതകമാറ്റത്തെ തുടർന്നാണ് വേദനയും ഭയവും ഉത്കണ്ഠയും ജോ ഉൾപ്പടെയുള്ളവർക്ക് അറിയാൻ കഴിയാത്തതെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ലണ്ടൻ സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഇക്കാര്യം കണ്ടെത്തിയത്. ജേണൽ ബ്രെയിനെന്ന മാസികയിൽ ജനിതക മാറ്റങ്ങൾ എങ്ങനെയാണ് വേദനയില്ലാതെയാക്കുന്നതെന്ന് ഗവേഷക സംഘം വിശദീകരിക്കുന്നുമുണ്ട്. 

വേദന, മുറിവുണങ്ങൽ, വിഷാദം തുടങ്ങിയവ സംബന്ധിച്ച പഠനത്തിൽ നിലവിലെ ഫലം പ്രയോജനപ്പെടുമെന്നാണ് ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടൽ. FAAH-OUT എന്ന ജീനിലുണ്ടായ മാറ്റമാണ് ഇതിന് കാരണമെന്നാണ് ഗവേഷകര്‍ പറയുന്നത്. കൂടുതല്‍ ഫലപ്രദമായ വേദനാസംഹാരികള്‍ കണ്ടെത്താനും പഠനം സഹായിക്കുമെന്നും ഗവേഷകര്‍ വ്യക്തമാക്കി.

English Summary: This Woman Feels No Pain Thanks To Rare Genetic Mutation

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

‘വർക്ക് ഇല്ലാതെ പൂപ്പൽ പിടിച്ചതാ; പച്ച പിടിച്ചതല്ല’

MORE VIDEOS
FROM ONMANORAMA