തന്റെ മുത്തച്ഛന്റെ വേർപാടിനെക്കുറിച്ച് സമൂഹമാധ്യമത്തിൽ പങ്കുവെച്ച് ബോളിവുഡ് താരം ആലിയ ഭട്ട്. ആലിയയുടെ അമ്മയും പ്രശസ്ത നടിയുമായ സോണി റസ്ദാന്റെ അച്ഛൻ നരേന്ദ്രനാഥ് റാസ്ദാൻ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. മുത്തച്ഛനെ വിട്ടുപിരിഞ്ഞ വേദനയിലും അദ്ദേഹത്തോടൊപ്പമുള്ള ഓർമകൾ പങ്കുവെക്കുകയായിരുന്നു താരം.എന്റെ മുത്തച്ഛൻ എന്റെ ഹീറോ എന്ന കുറിപ്പോടെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ ആലിയ ഇങ്ങനെ കുറിച്ചു

93 വയസ്സ് വരെ ഗോൾഫ് കളിച്ചു, 93 വയസ്സ് വരെ ജോലി ചെയ്തു, ഏറ്റവും നല്ല ഓംലറ്റുകളുണ്ടാക്കി, നല്ല കഥകൾ പറഞ്ഞുതന്നു, വയലിൻ വായിച്ചിരുന്നു, ചെറുമകളോടൊപ്പം കളിച്ചിരുന്നു, കുടുംബത്തെയും, വരകളെയും ക്രിക്കറ്റിനെയും സ്നേഹിച്ചിരുന്നു. ജീവിതത്തിന്റെ അവസാര നിമിഷം വരെ ജീവിതം ആസ്വദിച്ചിരുന്നു. മുത്തച്ഛന്റെ വിയോഗത്തിൽ ദുഃഖമുണ്ടെങ്കിലും ആദ്ദേഹം ഞങ്ങളുടെ ജീവിതത്തിൽ സന്തോഷം മാത്രമാണ് തന്നതെന്നോർന്ന് സന്തോഷവുമുണ്ട്.
വീണ്ടും കാണും വരെ എന്നെഴുതിയാണ് ആലിയ കുറിപ്പ് അവസാനിപ്പിച്ചത്. 92ാം പിറന്നാൾ ആഘോഷിക്കുന്ന വേളയിലെ വിഡിയോയാണ് ആലിയ പങ്കുവെച്ചത്. എന്തെങ്കിലും ഉപദേശം തരാനുണ്ടോ എന്ന ആലിയയുടെ ചോദ്യത്തിന് എപ്പോഴും പുഞ്ചിരിക്കുക എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. സമീപത്തായി രൺബീർ കപൂറിനെയും കാണാം.
ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോയ്ക്ക് നിരവധി താരങ്ങളാണ് അനുശോചനമറിയിച്ചുകൊണ്ട് കമന്റ് ചെയ്തത്
Content Summary: Alia Bhatt Shares memories of her Grandfather