ADVERTISEMENT

സൗന്ദര്യം പോരാ എന്ന് തോന്നിയാൽ ആഗ്രഹിക്കുന്ന രീതിയിൽ മുഖമോ ത്വക്കോ മാറ്റിയെടുക്കാൻ ഇന്ന് എണ്ണമറ്റ ചികിത്സകൾ നിലവിലുണ്ട്. എന്നാൽ ഇവയിൽ പലതിനും വൻ തുക മുടക്കേണ്ടി വരും. ഈയൊരു കാരണംകൊണ്ട് ഇത്തരം ചികിത്സകൾക്കു പിന്നാലെ പോകാത്തവരുമുണ്ട്. മറ്റുചിലരാവട്ടെ കിടപ്പാടം വിറ്റായാലും സൗന്ദര്യം വർദ്ധിപ്പിച്ചേ അടങ്ങൂ എന്ന് കരുതും. അക്ഷരാർഥത്തിൽ ഈ കടുംകൈ ചെയ്തിരിക്കുകയാണ് അമേരിക്കക്കാരിയായ കെല്ലി ബീസ്‌ലി എന്ന 50കാരി. സൗന്ദര്യ ചികിത്സയ്ക്കുള്ള പണം കണ്ടെത്താനായി തന്റെ വീടു തന്നെ ഇവർ വിറ്റു കളഞ്ഞു.

Read also: മകനാണ് പൈലറ്റ് എന്നറിയാതെ വിമാനത്തിൽ കയറിയ അമ്മ; സന്തോഷം കൊണ്ട് നിലവിളി, വിഡിയോ വൈറൽ

50 വയസ്സ് എത്തിയപ്പോഴേക്കും മുഖത്തിന് പ്രായം തോന്നിത്തുടങ്ങിയത് സഹിക്കാനാവാതെ വന്നതോടെ എത്രയും പെട്ടെന്ന് പഴയ രൂപം തിരിച്ചു കിട്ടാനുള്ള വഴികൾ കെല്ലി തേടിത്തുടങ്ങി. 30 വയസ്സാകുംമുമ്പുതന്നെ സൗന്ദര്യം വർദ്ധിപ്പിക്കാനുള്ള ചികിത്സകൾ കെല്ലി ആരംഭിച്ചിരുന്നു. എന്നാൽ വർഷങ്ങൾ കടന്നു പോകുംതോറും ഇതെല്ലാം അപര്യാപ്തമായി വന്നു. 48 വയസ്സായപ്പോഴേക്കും യഥാർഥ പ്രായം തോന്നിപ്പിക്കുന്ന തരത്തിലേക്ക് മുഖം മാറി. ഇത് അവരുടെ ആത്മവിശ്വാസവും മാനസിക നിലയും തകർക്കുന്ന കാര്യമായിരുന്നു.  

രണ്ടാമതൊന്നു ചിന്തിക്കാതെ എന്തു സംഭവിച്ചാലും സൗന്ദര്യം വീണ്ടെടുക്കുക എന്ന ലക്ഷ്യം മാത്രമായിരുന്നു പിന്നീട് മനസിൽ. അതിനായി ഏറ്റവും ചുരുങ്ങിയ ചിലവിൽ മികച്ച ഫലം നൽകുന്ന ചികിത്സകളും അന്വേഷിച്ചിറങ്ങി. ഒടുവിൽ 14000 ഡോളറിന് (11 ലക്ഷം രൂപ) ആഗ്രഹിക്കുന്ന തരത്തിൽ രൂപം മാറാനാവുമെന്ന് കെല്ലി കണ്ടെത്തി. ആ പണത്തിനായി വീട് വിൽക്കാം എന്ന് തീരുമാനിക്കുകയും ചെയ്തു.  ഈ തീരുമാനം അറിഞ്ഞ് മറ്റുള്ളവർ അമ്പരന്നെങ്കിലും ശസ്ത്രക്രിയയ്ക്ക് ശേഷം തന്റെ മുഖം കണ്ണാടിയിൽ കണ്ട നിമിഷം മനസ്സുനിറഞ്ഞ സംതൃപ്തി മാത്രമാണ് തോന്നിയത് എന്ന് ഇവർ പറയുന്നു. 

Read also: ഓഫിസിൽ ബെസ്റ്റ് ഫ്രണ്ട് ഉണ്ടോ, ജോലി സ്ഥലത്തെ സൗഹൃദങ്ങൾ ഭാവിയിൽ പ്രശ്നമാകുമോ?!

മുഖത്തിന് പ്രായക്കുറവ് തോന്നിക്കാനായി എത്ര വേദനയും സഹിക്കാൻ തയ്യാറായ തനിക്ക് വീട് കൈവിട്ടു പോയത് ഒരു പ്രശ്നമേയല്ല എന്നും ഇവർ കൂട്ടിച്ചേർത്തു.

ഇപ്പോൾ 30 വയസ്സുകാരിയുടെ ലുക്കിലാണ് കെല്ലി. തന്റെ ജീവിതകഥ പുറംലോകം അറിയണമെന്ന നിർബന്ധവും ഇവർക്കുണ്ട്. പ്ലാസ്റ്റിക് സർജറി ചെയ്യുന്നവരെ പരിഹസിക്കുന്ന രീതി സമൂഹത്തിൽ നിലനിൽക്കുന്നുണ്ടെന്നും തന്റെ ഇച്ഛാശക്തിയും രൂപമാറ്റവും കണ്ട് ചിലരെങ്കിലും ഇത്തരം പരിഹാസങ്ങളിൽ നിന്നും പിന്തിരിയുമെന്നുമാണ് കെല്ലിയുടെ വിശ്വാസം. 30 വയസ്സുകാരിയുടെ ചുറുചുറുക്കോടെയാണ് ഇപ്പോൾ കെല്ലി മുഖത്ത് മേക്കപ്പിടുന്നത്. വീട് നഷ്ടപ്പെട്ടെങ്കിലും താമസിക്കാനായി ഒരു വാനും ഇവർ കണ്ടെത്തി. ഇപ്പോൾ മനസ്സിലും മുഖത്തും ചെറുപ്പവുമായി രാജ്യം മുഴുവൻ വാനിൽ ചുറ്റിക്കറങ്ങി കാണുകയാണ് കെല്ലി.

Read also: ചക്ക വറുത്ത് വാട്സാപ്പിലൂടെ കച്ചവടം, ഇപ്പോൾ‌ 15 തരം പപ്പടങ്ങളുടെ വിൽപ്പന; തനിച്ചായാൽ കരുത്തയാകണം

Content Summary: woman sold her house to pay for plastic surgery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com