ADVERTISEMENT

ശരീരത്തിനല്ല മനസ്സിനാണ് പ്രായം കൂടുകയെന്നു കേട്ടിട്ടില്ലേ? ഒന്നും ചെയ്യാതെ വെറുതേ ഇരുന്നാൽ പതിനെട്ടിലും ശരീരത്തിനും മനസ്സിനും എൺപതിന്റെ ബുദ്ധിമുട്ടുകൾ ഉണ്ടാകും. അതുകൊണ്ട് കഴിയുമ്പോഴെല്ലാം ആടിയും പാടിയും നല്ല സമയം കണ്ടെത്തണം. സന്തോഷത്തിനും ആരോഗ്യത്തിനും അതാണ് നല്ലത്. അങ്ങനെ ആടിപ്പാടി വൈറലായിരിക്കുകയാണ് ഈ ടീച്ചർ.

53–ാം വയസ്സില്‍ നല്ല അടിപൊളി ഡാൻസ് കളിക്കുന്നതിൽ പ്രശ്നമുണ്ടോ? ഒരു പ്രശ്നവുമില്ലെന്നു പറയുകയാണ് സോഷ്യൽമീഡിയ ഇൻഫ്ലുവൻസറും അധ്യാപികയുമായ നീരു സൈനി. തമന്ന ഡാൻസ് ചെയ്ത് ഗംഭീരമാക്കിയ കാവാലയ്യ സോങ്ങിനാണ് നീരു നൃത്തം ചവിട്ടിയത്. സ്റ്റെപ്പും എക്സ്പ്രഷനും എല്ലാം സൂപ്പർ. ഈ പ്രായത്തിൽ എങ്ങനെ ഇത്ര നന്നായി ഡാൻസ് ചെയ്യാന്‍ കഴിയുന്നുവെന്നാണ് കമന്റുകൾ.

പ്രായം 20 കഴിയുമ്പോൾ തന്നെ കാലുവേദനയും നടുവേദനയും ഒക്കെയായി മടിപിടിച്ചിരിക്കുന്നവരെല്ലാം വിഡിയോ കണ്ട് ഞെട്ടിയ മട്ടാണ്. ഇത് ആദ്യമായാല്ല നീരു ഡാൻസ് വിഡിയോ ചെയ്യുന്നത്. ഇതിനു മുൻപും ധാരാളം വിഡിയോകൾ ചെയ്യുകയും അഭിനന്ദനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. ഫിറ്റ്നസിനെ പ്രാധാന്യത്തോടെ കാണുകയും അതിനനുസരിച്ച് ജീവിക്കുകയും ചെയ്യുന്ന നീരുവിനെ പോലെയുള്ളവരാണ് പ്രായം വെറും നമ്പർ എന്നു തെളിയിക്കുന്നുതെന്നാണ് സോഷ്യൽമീഡിയയിലെ കമന്റുകൾ പറയുന്നത്.

Read also: അച്ഛൻ മരിക്കുമ്പോള്‍ കയ്യിലുള്ളത് 30 രൂപ, അന്ന് ആഗ്രഹിച്ചതിന്റെ നൂറിരട്ടി ഇപ്പോൾ എനിക്കുണ്ട്: ഫറ ഖാൻ

എന്നാൽ പ്രായത്തിനൊത്ത് വസ്ത്രം ധരിച്ചുകൂടെ എന്നും അടങ്ങിയിരിക്കേണ്ട സമയത്ത് എന്തിനാണ് ഇങ്ങനെ കാണിക്കുന്നതെന്നും ചോദിച്ചവരുണ്ട്. ആഴ്ചകൾക്കു മുൻപ് പോസ്റ്റ് ചെയ്യപ്പെട്ട വിഡിയോ ഇപ്പോഴും കാണികളെ ആകർഷിക്കുകയാണ്. 

Content Summary: 53 years old Women, viral dance video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com