ADVERTISEMENT

കിടിലൻ ‘സ്മാഷ്’ പോലെ ഹരംകൊള്ളിക്കും വോളിബോൾ താരം കെ.എസ്. ജിനിയുടെ ജീവിതം. പ്രാരബ്ധങ്ങളുടെ കോർട്ടിൽ നിന്ന് ഉയർന്നു ചാടി പന്തു തട്ടുന്ന ജിനി 10 വർഷത്തിലേറെയായി ഇന്ത്യൻ വനിതാ വോളിബോൾ ടീമിലെ സ്ഥിര സാന്നിധ്യമാണ്. ലോകപ്രശസ്ത ഇന്ത്യൻ താരം പപ്പനു (ടി.ഡി. ജോസഫ്) ശേഷം ഇത്ര നീണ്ട രാജ്യാന്തര കരിയർ ലഭിച്ച മറ്റൊരു താരം ജില്ലയിലില്ല. ഏഷ്യൻ ഗെയിംസിനു മുന്നോടിയായി തായ്‌ലൻഡിൽ പരിശീലന മത്സരം കളിക്കുകയാണു ജിനി ഉൾപ്പെടുന്ന ഇന്ത്യൻ ടീം. 

Read Also : മദ്യപിക്കുന്ന സ്ത്രീയാണോ നിങ്ങൾ? സ്തനാർബുദത്തിന് സാധ്യത; ശാരീരികവും മാനസികവുമായ പ്രശ്നങ്ങള്‍ അറിയാം

വോളിബോൾ എന്തു നൽകി എന്നു ചോദിച്ചാൽ, എല്ലാം നൽകിയതു വോളിബോളാണെന്നു ജിനി പറയും. അതു സത്യവുമാണ്. സാധാരണ കുടുംബത്തിൽ ജനിച്ച ജിനിയുടെ കളിമികവാണു സ്പോർട്സ് ക്വാട്ടയിൽ കെഎസ്ഇബിയിൽ ജോലി ലഭിക്കാൻ കാരണം. പറവൂർ വലിയപല്ലംതുരുത്ത് കോവാട്ട് ഷാജിയുടെയും സീനയുടെയും മകളായ ജിനി നാട്ടിൻപുറത്തെ നാടൻ കളിക്കളങ്ങളിൽ പന്തു തട്ടിക്കളിച്ചാണു മിന്നും താരമായത്.

മകളെ പ്രോത്സാഹിപ്പിച്ചും പിന്തുണച്ചും കോർട്ടിൽ നിലനിർത്തിയ മാതാപിതാക്കളും പരിശീലകരുമാണു ജിനി എന്ന താരത്തിന്റെ വളർച്ചയുടെ അണിയറ ശിൽപികൾ. സിവിൽ പൊലീസ് ഓഫിസറായ ഭർത്താവ് കെ.എച്ച്. അഖിലും പിന്തുണയുമായി ഒപ്പമുണ്ട്. 9–ാം വയസ്സിലാണു ജിനി ആദ്യമായി പന്തുതട്ടിയത്. വലിയപല്ലംതുരുത്ത് റെയിൻബോ സ്പോർട്സ് ക്ലബ്ബിൽ പരിശീലിച്ചാണു തുടക്കം. പിന്നീട്, കരിമ്പാടം ഡിഡി സഭ ഹൈസ്കൂളിലെ വോളിബോൾ അക്കാദമിയിലെത്തി. 8–ാം ക്ലാസിൽ പഠിക്കുമ്പോൾ കണ്ണൂർ സ്പോർട്സ് ഡിവിഷനിൽ ചേർന്നു. അവിടെ നിന്നാണ് ഇന്ത്യൻ ടീം വരെ കളിച്ചെത്തിയത്.

ജൂനിയർ, യൂത്ത് ഏഷ്യൻ ചാംപ്യൻഷിപ്പുകൾ, സീനിയർ സൗത്ത് ഏഷ്യൻ ചാംപ്യൻഷിപ്, സാഫ് ഗെയിംസ്, ഏഷ്യൻ ഗെയിംസ്, എവിസി ചാലഞ്ചേഴ്സ് കപ്പ്, സെൻട്രൽ ഏഷ്യ വോളിബോൾ ചാംപ്യൻഷിപ്, സീനിയർ ഏഷ്യൻ ചാംപ്യൻഷിപ് തുടങ്ങി ഒട്ടേറെ ചാംപ്യൻഷിപ്പുകളിൽ രാജ്യത്തിന്റെ ജഴ്സിയണിഞ്ഞു. 2014ലെ സൗത്ത് ഏഷ്യൻ ചാംപ്യൻഷിപ്പിലും 2016, 2019 വർഷങ്ങളിലെ സാഫ് ഗെയിംസിലും 2017ലെ സൗത്ത് ഏഷ്യൻ ടൂർണമെന്റിലും 2023ലെ സെൻട്രൽ ഏഷ്യ വോളിബോൾ ചാംപ്യൻഷിപ്പിലും ജിനി അടങ്ങുന്ന ഇന്ത്യൻ ടീം ജേതാക്കളായി. പ്ലേമേക്കറായാണു ജിനി ഇന്ത്യൻ ടീമിൽ കളിക്കുന്നത്. ജിനിയുടെ അനുജത്തി ജിഷയും സംസ്ഥാന വോളിബോൾ താരമായിരുന്നു. ജിനിക്കു പിന്നാലെ കരിമ്പാടം വോളിബോൾ അക്കാദമിയിൽ നിന്ന് എ.ആർ. ഭൂമിക, കെ.എൻ. നന്ദ എന്നിവർ കൂടി ജൂനിയർ ഇന്ത്യൻ ടീമിലെത്തിയിട്ടുണ്ട്.

തുടക്കക്കാർക്ക് എളുപ്പത്തിൽ ചെയ്യാവുന്ന പഗ് ചാലൻ - വിഡിയോ

Content Summary : Success story of volleyball player Jini. K.S

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com