ADVERTISEMENT

നമ്മൾ സ്നേഹിക്കുന്നവർ മരണത്തിനൊപ്പം ഈ ലോകം വിട്ടു പോയാലും അവരുടെ ഓർമ്മകൾ നമ്മെ വിട്ട് പോകാൻ കൂട്ടാക്കാറില്ല. അവരുടെ ഗന്ധമുള്ള ഒരു വസ്ത്രമോ, ഒരുമിച്ചുള്ള ഫോട്ടോകളോ, അല്ലെങ്കിൽ ദിനവും ഒരുമിച്ച് ചെയ്തിരുന്ന എന്തെങ്കിലും ശീലങ്ങളോ അങ്ങനെ അവരിലേയ്ക്കു നമ്മളെ വീണ്ടുമടുപ്പിക്കുന്ന എന്തെങ്കിലുമൊക്കെ നമ്മളെ ചുറ്റിപ്പറ്റിനിൽക്കും. കുറച്ചുനാളുകൾ ആ വേർപാടിൽ നിന്നും ഒരു മുക്തി ആർക്കും ലഭിക്കില്ല. ഡോ. മാർഗരറ്റ് മക്കല്ലം എന്ന വൃദ്ധയെ സംബന്ധിച്ചിടത്തോളം, ലണ്ടനിലെ എംബാങ്ക്‌മെന്റ് സ്റ്റേഷനാണ് അവരുടെ ഭർത്താവിന്റെ ഓർമ്മയിടം. രണ്ടിലൊരാൾ ഈ ലോകം വിട്ടുപോയാലും പ്രണയം അവസാനിക്കുന്നില്ല എന്ന് മരിച്ചുപോയ ഭർത്താവ് ഓസ്വാൾഡ് ലോറൻസിന്റെ ശബ്ദം കേൾക്കാൻ എല്ലാ ദിവസവും ഭൂഗർഭ സ്റ്റേഷനിൽ ഇരിക്കുന്ന ഡോ. മാർഗരറ്റ് മക്കല്ലം തെളിയിച്ചു. 

1950 ൽ മാർഗരിന്റെ ഭർത്താവ് ലോറൻസിന്റെ ശബ്ദത്തിൽ റെക്കോർഡ് ചെയ്ത സന്ദേശമാണ് ലണ്ടനിലെ എംബാങ്ക്മെന്റ് അണ്ടർഗ്രൗണ്ട് സ്റ്റേഷനിൽ ഇന്നും മുഴങ്ങിക്കേൾക്കുന്നത്. ജനറൽ പ്രാക്ടീഷണറായ മാർഗരറ്റ് 1992-ൽ മൊറോക്കോ പര്യടനത്തിനിടെയാണ് ഓസ്വാൾഡിനെ കണ്ടുമുട്ടുന്നത്. റോയൽ അക്കാദമി ഓഫ് ഡ്രമാറ്റിക് ആർട്ട് ബിരുദധാരിയായ ഓസ്വാൾഡ് അഭിനയം ഉപേക്ഷിച്ച് ഒരു ടൂർ ആൻഡ് ക്രൂയിസ് കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. താമസിയാതെ ഇരുവരും പ്രണയത്തിലാവുകയും നോർത്ത് ലണ്ടനിൽ സ്ഥിരതാമസമാക്കുകയും ചെയ്തു. 2007-ൽ ഓസ്വാൾഡിന്റെ മരണം മാർഗരറ്റിന് വലിയ ആഘാതമാണ് എൽപ്പിച്ചത്. ജീവിച്ചിരുന്നപ്പോഴും, അദ്ദേഹത്തിന്റെ  ശബ്ദം കേൾക്കാൻ എംബാങ്ക്മെന്റ് ട്യൂബ് സ്റ്റേഷനിൽ പോകുന്നത് മാർഗരറ്റിന് ഇഷ്ടമായിരുന്നു. എന്നാൽ മരണശേഷവും അവൾ 20 വർഷങ്ങളായി ആ ശീലം തുടർന്നു.

തന്റെ പ്രിയന്റെ ശബ്ദം വീണ്ടും വീണ്ടും കേൾക്കാൻ അവർ സ്റ്റേഷനിൽ കാത്തിരിക്കും. ഭർത്താവിന്റെ മരണത്തിനുശേഷം അഞ്ച് വർഷത്തോളം തുടർച്ചയായി മാർഗരറ്റ് ഇങ്ങനെ പോയി ഇരിക്കുമായിരുന്നു. എന്നാൽ പെട്ടെന്നൊരു ദിവസം അദ്ദേഹത്തിന്റെ ശബ്ദത്തിനു പകരം ഒരു ഇലക്ട്രോണിക് വോയ്‌സ് കേട്ടപ്പോൾ മാർഗരറ്റിന്റെ  ലോകം തകർന്നു. എങ്ങനെയെങ്കിലും തന്റെ പ്രണയത്തിന്റെ ഓർമ്മകൾ നിലനിർത്തണമെന്ന് ഉറപ്പിച്ച അവർ അധികാരികളെ സമീപിച്ചു. മാർഗരറ്റിന്റെ ഹൃദയസ്പർശിയായ കഥ കേട്ട അധികാരികൾ  ഇലക്ട്രോണിക് ശബ്ദത്തിന് പകരം വീണ്ടും ലോറൻസിന്റെ മെസേജ് തന്നെ പ്ലേ ചെയ്യാൻ തുടങ്ങി. അതോടൊപ്പം അദ്ദേഹത്തിന്റെ ശബ്ദമടങ്ങിയ ഒരു കാസറ്റും അവർ മാർഗരറ്റിന് സമ്മാനിച്ചു. ട്രെയിനുകൾക്കും ഡോക്കുകൾക്കുമിടയിലുള്ള സ്ഥലത്തെക്കുറിച്ച് എപ്പോഴും ബോധവാനായിരിക്കണമെന്ന് യാത്രക്കാരെ അറിയിക്കാനാണ് ഈ സന്ദേശം ഉദ്ദേശിക്കുന്നത്. യാത്രക്കാർ വിടവിൽ വീഴുകയാണെങ്കിൽ അത് അപകടകരമായ പ്രത്യാഘാതങ്ങളിലേക്കു നയിച്ചേക്കാം, അതിനാൽ ഈ സന്ദേശം പ്രധാനമാണ്. കഴിഞ്ഞ 20 വർഷമായി ഒരു ദിവസം പോലും മുടങ്ങാതെ മാർഗരറ്റ് സ്റ്റേഷനിലെത്തി തന്റെ പ്രിയന്റെ ശബ്ദം വീണ്ടും അനുഭവിക്കുന്നു. അങ്ങനെ പഴയ ഓർമ്മകളിലേക്ക്, തങ്ങളുടെ യൗവനകാലത്തേക്ക് അവർ വീണ്ടും ഒരു ട്രെയിൻ യാത്ര നടത്തും.

English Summary:

Old woman visits Railway Satation for 20 years to listen to her late husbands voice

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com