ADVERTISEMENT

ബിടൗണിലെ താരസുന്ദരികളെക്കുറിച്ചാണ് കങ്കണയുടെ പുതിയ വെളിപ്പെടുത്തൽ. തന്നേക്കാൾ ജൂനിയേഴ്സ് ആയ പല യുവനടിമാരിൽ നിന്നും അനുഭവിക്കേണ്ടി വന്ന പക്ഷപാതപരമായ പെരുമാറ്റത്തെക്കുറിച്ചും അവഗണനയെക്കുറിച്ചും കങ്കണ തുറന്നു പറഞ്ഞതിങ്ങനെ :-

'ബോളിവുഡിലെ റാക്കറ്റുകൾ ഒരിയ്ക്കലും എനിക്കൊപ്പം നിന്നിട്ടില്ല'. മണികർണിക എന്ന ചിത്രത്തെക്കുറിച്ച് സംസാരിക്കവേ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് കങ്കണ ചില കാര്യങ്ങൾ തുറന്നു പറഞ്ഞത്. 'എന്റെ പുതിയ ചിത്രങ്ങൾ പുറത്തിറങ്ങുമ്പോൾ ആരും ഒരു നല്ലവാക്കു പറയുകയോ ചിത്രത്തിന്റെ ട്രെയിലറുകൾ പങ്കുവയ്ക്കുകയോ ചെയ്യാറില്ല. എന്നാൽ അവരുടെ കാര്യം വരുമ്പോൾ നാണമില്ലാതെ എന്നെ വിളിക്കുകയും. ചിത്രത്തിന്റെ ട്രെയിലറുകൾ എനിക്കയച്ചു തരുകയും ചെയ്യാറുണ്ട്'.

kangana-ranaut-56

'' 2014 ൽ ഒരു സംഭവമുണ്ടായി. എല്ലാവരും എന്നെ അഭിനന്ദിക്കണം എന്നൊന്നും ഞാൻ ചിന്തിച്ചിരുന്നില്ല. പാന്തം എന്ന ചിത്രത്തിന്റെ സ്ക്രീനിങ് ഒരുപാടു തവണ നടത്തി. വികാസിന്റെയും അനുരാഗ് കശ്യപിന്റെയും ആളുകൾ വരുമ്പോഴെല്ലാം സ്ക്രീനിങ് നടത്തിക്കൊണ്ടിരുന്നു. അവർക്കൊക്കെ ഒരുപാട് സുഹൃത്തുക്കളുമുണ്ട്. അവരെല്ലാവരും വരുമ്പോഴൊക്കെ ഞാൻ വല്ലാതെ അവഗണിക്കപ്പെട്ടു കൊണ്ടിരുന്നു. തനു വെഡ്സ് മനുവിനും ഒരുപാട് ട്രയലുകളുണ്ടായിരുന്നു. അതിനാരും വന്നില്ല. പക്ഷേ അവരുടെ ഊഴം വരുമ്പോൾ നാണമില്ലാതെ എന്നെ വിളിക്കും. ആദ്യമൊക്കെ എന്റെ ഷൂട്ട് കാൻസൽ ചെയ്തിട്ട് അവരുടെ ചിത്രങ്ങളുടെ സ്ക്രീനിങ് കാണാൻ ഞാൻ പോകുമായിരുന്നു. ഇപ്പോൾ ആ പതിവ് ഞാൻ നിർത്തി''. ഫിലിം റിലീസിനു മുൻപ് സിനിമാ മേഖലയിലുള്ളവർക്കുവേണ്ടി നടത്തുന്ന പ്രിവ്യൂവിനെയാണ് കങ്കണ ട്രയൽസ് എന്നതുകൊണ്ട് ഉദ്ദേശിച്ചത്.

kangana-ranaut-663

ബോളിവുഡിലെ മുൻനിര നടിമാരായ യുവതാരങ്ങളുടെ പെരുമാറ്റത്തെക്കുറിച്ച് ആലിയ ഭട്ടിനെ ഉദാഹരണമായെടുത്ത് കങ്കണ പറയുന്നതിങ്ങനെ :- 'റാസി എന്ന ചിത്രത്തിന്റെ റിലീസ് കഴിഞ്ഞ് ആലിയ ഭട്ടിനോടും മേഘ്ന ഗുൽസാറിനോടും അരമണിക്കൂറോളം ഞാൻ സംസാരിച്ചു. ചിത്രത്തിന്റെ ട്രെയിലറിന്റെ ലിങ്ക് ആലിയ എനിക്കയച്ചു തന്നതിനു ശേഷമായിരുന്നു അത്. എന്നെ സംബന്ധിച്ചിടത്തോളം അത് കരൺ ജോഹറിന്റെയോ ആലിയയുടെയോ ചിത്രമല്ല. രാജ്യത്തിനുവേണ്ടി എല്ലാം അർപ്പിച്ച ഷേമത്ത് ഖാന്റെ കഥയാണ്. തിരിച്ച് എന്റെ ചിത്രത്തിന്റെ ഊഴം വരുമ്പോൾ ഇവരിൽ ആരിൽ നിന്നും യാതൊരു തരത്തിലുള്ള പ്രതികരണങ്ങളും എനിക്ക് കിട്ടാറില്ല' കങ്കണ പറയുന്നു.

അമീർഖാനോട് ദംഗൽ എന്ന ചിത്രത്തെക്കുറിച്ചു പറയാൻ ഒരുപാട് കഷ്ടപ്പെട്ടാണ് താൻ പോയതെന്നും എന്നിട്ടും തന്റെ ചിത്രങ്ങളുടെ ട്രയൽസ് കാണാൻ അവരാരും വന്നില്ലെന്നും കങ്കണ പറയുന്നു. ഇതൊക്കെ കേട്ട് ഇനിയും പുറത്തിറങ്ങാൻ പോകുന്ന ഒന്നു രണ്ടു ചിത്രങ്ങളെക്കുറിച്ച് അവരൊക്കെ എന്തെങ്കിലും നല്ലതെഴുതുമെന്ന് താൻ പ്രതീക്ഷിക്കുന്നില്ലെന്നും കങ്കണ പറയുന്നു.

മണികർണിക എന്ന ചിത്രത്തിന് പോസിറ്റീവ് ആയ റിവ്യൂസാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും ബോക്സോഫീസിൽ 76 കോടിയോളം ലഭിച്ചുവെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാജ്കുമാർ റാവുവിനൊപ്പം മെന്റൽ ഹൈ ക്യാ എന്ന ചിത്രത്തിലാണ് കങ്കണ ഇനി പ്രത്യക്ഷപ്പെടുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com