ADVERTISEMENT

ഗിന്നസ്ബുക്കിലിടം പിടിച്ച ജ്യോതി അംഗേ വീണ്ടും വാർത്തകളിൽ നിറ‍ഞ്ഞത് നാഗ്പൂരിലെ പോളിങ് സ്റ്റേഷനിലെത്തിയതോടു കൂടിയാണ്. സ്ലീവ്‌ലെസ്സ് ചുവപ്പു കുപ്പായമണിഞ്ഞ് വരിനിൽക്കുന്ന കൊച്ചുപെൺകുട്ടിയെ അൽപ്പം കൗതുകത്തോടെയാണ് ആളുകൾ നോക്കിയത്. എന്നാൽ ജ്യോതി അംഗേ എന്ന ഇരുപത്തഞ്ചുകാരിയുടെ ജീവിതം അദ്ഭുതത്തോടെയല്ലാതെ കേട്ടിരിക്കാനാവില്ലെന്നു പറയുകയാണ് അവരെ അടുത്തറിയാവുന്നവർ.

ലോകത്തിലെ ഏറ്റവും പൊക്കം കുറഞ്ഞ സ്ത്രീ എന്നപേരിൽ ഗിന്നസ് റെക്കോർഡിൽ ഇടംപിടിച്ച കക്ഷി ഒരു ബഹുമുഖ പ്രതിഭ കൂടിയാണ്. അറിയപ്പെടുന്ന സെലിബ്രിറ്റി ഷെഫ് ആണ് ജ്യോതി. കൂടാതെ അമേരിക്കൻ, ഇറ്റാലിയൻ ടെലിവിഷൻ സീരീസിലെ അഭിനേത്രി കൂടിയാണ് ഈ ചെറുപ്പക്കാരി. ഇതിനും പുറമേ ഈ ചെറുപ്രായത്തിൽത്തന്നെ വ്യവസായ സംരംഭകയുമാണ്.

രണ്ടടി ഒരിഞ്ച് മാത്രമാണ് ജ്യോതിയുടെ പൊക്കം.  മുംബൈയിലെ സെലിബ്രിറ്റി വാക്സ് മ്യൂസിയത്തിൽ കക്ഷിയുടെ പ്രതിമയുമുണ്ട്. അധ്വാനിച്ചു ജീവിക്കുന്ന ഈ കുഞ്ഞു സ്ത്രീയ്ക്ക് വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുണ്ട്. തന്റെ ചിത്രം പകർത്താനെത്തിയ മാധ്യമപ്രവർത്തകർക്കു നേരെ മഷിപുരണ്ട തന്റെ ചൂണ്ടുവിരൽ നീട്ടിക്കൊണ്ട് ജ്യോതി പറഞ്ഞതിങ്ങനെ. '' എല്ലാ ആളുകളോടും വോട്ട് ചെയ്യണമെന്ന് ഞാൻ അപേക്ഷിക്കുകയാണ്. അതിനുശേഷം മാത്രം നിങ്ങളുടെ മറ്റു ജോലികൾക്കായി പോവുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com