ADVERTISEMENT

സ്പെയിൻ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നത് ഫെമിനിസത്തെക്കുറിച്ചാണ്. പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് കാലങ്ങളിൽ. അത്തരം ഒരു രാഷ്ട്രീയ ചർച്ചക്കിടയിൽ ഒരു ന്യൂസ്ഫ്ലോറിൽ സംഭവിച്ച വിചിത്രമായ ചില രംഗങ്ങളും അവിടെ നിന്ന് പകർത്തിയ രണ്ട് സ്ത്രീകളുടെ ചിത്രങ്ങളുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.

രാഷ്ട്രീയ പാർട്ടികൾ സ്ത്രീവോട്ടുകളെ ഉന്നംവച്ച് പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുമ്പോഴാണ് ഫെമിനിസത്തെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രമുഖ പാർട്ടിയിലെ പ്രതിനിധികൾ ന്യൂസ്ഫ്ലോറിലെത്തിയത്. ഫെമിനിസത്തെക്കുറിച്ച് ചർച്ച ചെയ്യാൻ എത്തിയവരെല്ലാം തന്നെ പുരുഷന്മാർ ആയിരുന്നു എന്നതാണ് ഏറെ വിചിത്രം. ഫെമിനിസം ചർച്ച ചെയ്ത ആ ന്യൂസ് ഫ്ലോറിലുണ്ടായിരുന്ന സ്ത്രീ സാന്നിധ്യത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്.

ഫെമിനിസത്തെക്കുറിച്ച് ചർച്ച ചെയ്യാൻ പുരുഷന്മാരെത്തിയപ്പോൾ അവിടെയുണ്ടായിരുന്ന സ്ത്രീ സാന്നിധ്യം ക്ലീനിങ് ജോലിക്കായെത്തിയ രണ്ട് വനിതകൾ മാത്രമായിരുന്നുവെന്നു പറഞ്ഞുകൊണ്ടാണ് ഫ്ലോർ വൃത്തിയാക്കുന്ന സ്ത്രീകളുടെ ചിത്രങ്ങൾ പങ്കുവച്ചതും. അതു പിന്നീട് തരംഗമായി മാറിയതും.

ആയിരം വാക്കുകളേക്കാൾ ശക്തമാണ് ഈ ചിത്രമെന്നു പറഞ്ഞുകൊണ്ടാണ് പലരും ഈ ചിത്രം പങ്കുവയ്ക്കുന്നത്. തിരഞ്ഞെടുപ്പിനിടയിലും സ്ഥാനാർഥികളുടെ യഥാർഥ പരിഗണന എന്തിനാണെന്ന് മനസ്സിലാകുന്നില്ല എന്നു പറഞ്ഞുകൊണ്ടാണ് പല സ്ത്രീകളും ഈ ചിത്രത്തെ ചോദ്യം ചെയ്തുകൊണ്ടു മുന്നോട്ടു വരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com