sections
MORE

പ്രണയം വെളിപ്പെടുത്തി, ഒപ്പം വിവാദ പരാമർശവും; മിലി സൈറസിനു പറയാനുള്ളത്

Miley Cyrus
മിലി സൈറസ്
SHARE

അമേരിക്കന്‍ ഗായിക മിലി സൈറസിന്റെ വാക്കുകള്‍ വ്യക്തമായിരുന്നു; ശക്തവും. പ്രണയത്താല്‍ ആര്‍ദ്രമായിരുന്നപ്പോള്‍തന്നെ ആ വാക്കുകളില്‍ ദൃഡനിശ്ചയവുമുണ്ടായിരുന്നു.തന്റെ തീരുമാനം ലോകത്തെ മുഴുവന്‍ ബോധ്യപ്പെടുത്താനുള്ളത്ര ഉറപ്പുള്ള വാക്കുകള്‍. പ്രണയത്തെക്കുറിച്ചാണ് സൈറസ് പറഞ്ഞത്. ജീവിതത്തില്‍ പലവട്ടം പല പ്രണയങ്ങളിലൂടെ കടന്നുപോയെങ്കിലും യഥാര്‍ഥ പ്രണയം അകന്നുനിന്നതിന്റെ വേദനയെക്കുറിച്ച്. വൈകിയാണെങ്കിലും അതു കണ്ടെത്തിയപ്പോഴത്തെ അടക്കാനാവാത്ത ആഹ്ലാദത്തെക്കുറിച്ച്. 

ഞായറാഴ്ച കാമുകന്‍ സിംപ്സനൊപ്പം  ഒരുമിച്ച് ഇന്‍സ്റ്റഗ്രാമിലാണ് സൈറസ് പ്രണയ പ്രഖ്യാപനം നടത്തി ഒരിക്കല്‍ക്കൂടി ലോകത്തെ അതിശയിപ്പിച്ചത്. 

ഞാന്‍ എങ്ങനെയാണോ അതല്ലാതായിരിക്കുന്നു. കടുത്ത ഫെമിനിസ്റ്റ് വീക്ഷണങ്ങളിലൂടെ കടന്നുപോകുകയായിരുന്നു. അതുകൊണ്ടുതന്നെ ആരെയും അടുപ്പിക്കുന്നുമില്ലായിരുന്നു. പക്ഷേ, ഒടുവില്‍ ഞാന്‍ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞിരിക്കുന്നു. പ്രിയപ്പെട്ടവരേ, നിങ്ങള്‍ അന്വേഷണം അവസാനിപ്പിക്കേണ്ടതില്ല. പ്രണയം മടുത്ത് ആരും സ്വവര്‍ഗ്ഗാനുരാഗികള്‍ ആകേണ്ടതില്ല. ഈ ലോകത്ത് ഇനിയും മികച്ച പുരുഷന്‍മാരുണ്ട്. 

കാമുകനെ ഒന്നു നോക്കി വീണ്ടും സൈറസ് തുടര്‍ന്നു. അന്വേഷണമാണ് വേണ്ടത്. നല്ല പുരുഷന്‍മാരെ കണ്ടെത്താനുള്ള ആന്വേഷണം. ലോകത്ത് അങ്ങനെയുള്ളവരുണ്ട്. അവരെ കണ്ടെത്തണം എന്നേയുള്ളൂ. അവരെ കണ്ടെത്തുക. സ്വന്തമാക്കുക. ഞാന്‍ എന്താണു പറയുന്നതെന്ന് നിങ്ങള്‍ക്കു മനസ്സിലാകുന്നില്ലേ... സന്തോഷത്തോടെ സൈറസ് ചോദിച്ചു. 

ഹെമ്സ്‍വര്‍ത്തിനെ വിവാഹം കഴിച്ച് ഒരു വര്‍ഷം ആകുന്നതിനുമുമ്പുതന്നെ വേര്‍പിരിഞ്ഞ സൈറസ് പ്രണയങ്ങളും വിവാഹബന്ധങ്ങളും മടുത്ത് ഇനി പുരുഷന്‍മാരുടെ സൗഹൃദമേ വേണ്ടെന്ന നിലപാടിലായിരുന്നു. സ്വര്‍വര്‍ഗ്ഗാനുരാഗികളുമായി അടുക്കുകയും ചെയ്തിരുന്നു. സിംപ്സനെ കണ്ടെത്തിയതോടെ തീരുമാനം തന്നെ മാറ്റിയിരിക്കുകയാണ് സൈറസ്. തന്റെ ജീവിതത്തില്‍ ഇതുവരെയുള്ള പുരുഷന്‍മാരെയെല്ലാം തള്ളിപ്പറഞ്ഞ സൈറസ്, സിംപ്സന്‍ എന്ന ഒരേയൊരു പുരുഷന്‍ മാത്രമാണ് യഥാര്‍ഥ പ്രണയി എന്ന കണ്ടെത്തലും നടത്തിയിരിക്കുകയാണ്. ഇതാ എന്റെ പുരുഷന്‍. അവനെ നിങ്ങള്‍ കണ്ടോളൂ... സിംപ്സനെ ഇന്‍സ്റ്റഗ്രാം ലൈവിലൂടെ സൈറസ് കാട്ടിത്തരുകയും ചെയ്തു.

പ്രണയം കണ്ടെത്തിയെന്ന സൈറസിന്റെ വാക്കുകളില്‍ ലോകം ആഹ്ലാദം കണ്ടെത്തിയെങ്കിലും ഒരു വിഭാഗം സ്വാഭാവികമായും പ്രതിഷേധവുമായെത്തി. ട്രാന്‍സ്ജെന്‍ഡറുകള്‍. സ്വവര്‍ഗ്ഗാനുരാഗികള്‍ക്കെതിരെയുള്ള സൈറസസിന്റെ വാക്കുകളാണ് അവരെ ചൊടിപ്പിച്ചത്. അവര്‍ പ്രതിഷേധം പ്രകടിപ്പിച്ചതോടെ സൈറസ് വിശദീകരണവും ഇറക്കി. ആരുടെയും ലൈംഗികത ആരും സ്വയം തിരഞ്ഞെടുക്കുന്നതല്ല. എന്താണോ അതായി ജനിക്കുകയാണ് ചെയ്യുന്നത്. ട്രാന്‍സ്ജെന്‍ഡറുകളുടെ അവകാശങ്ങള്‍ക്കുവേണ്ടി ഞാന്‍ എന്നും പോരാടിയിട്ടുണ്ട്. അവര്‍ക്കെതിരെ എന്തെങ്കിലും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നുമില്ല. ഞാനും ആ സമൂഹത്തിന്റെതന്നെ ഭാഗമാണ്- സൈറസ് വിശദീകരിച്ചു. 

കുറേനാളുകളായി രണ്ടുപേരും തമ്മില്‍ സൗഹൃത്തിലായിരുന്നെങ്കിലും സൈറസ് ഇതാദ്യമായാണ് സിംപ്സനുമായുള്ള പ്രണയം പരസ്യമാക്കുന്നത്. ഈ മാസം ആദ്യം ഒരു പ്രഭാത ഭക്ഷണ വേദിയില്‍ ഇരുവരും ഒരുമിച്ചുനില്‍ക്കുന്ന ചിത്രവും പുറത്തുവന്നിരുന്നു. ഹെമ്സ്‍വര്‍ത്തുമായുള്ള വിവാഹബന്ധം തകര്‍ന്നതിനുശേഷം കെയ്റ്റ്ലിന്‍ കാര്‍ട്ടറുമായി അടുത്തെങ്കിലും ആ ബന്ധവും അവാസാനിപ്പിച്ചാണ് ഇപ്പോള്‍ സൈറസില്‍ യഥാര്‍ഥ പുരുഷനെ കണ്ടെത്തിയിരിക്കുന്നത്. 

English Summary : miley cyrus rouses lgbtq community over gay remark

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
FROM ONMANORAMA