ADVERTISEMENT

ഹാലോവീന്‍ എത്തിക്കഴിഞ്ഞു. ലോകമെങ്ങുമുള്ള കുട്ടികളും മുതിര്‍ന്നവരുമൊക്കെ വേഷപ്രച്ഛന്നരായി ആഹ്ലാദിപ്പിക്കുന്ന ദിവസം. മുഖംമൂടികള്‍ക്കും വ്യത്യസ്ത വേഷവിധാനങ്ങള്‍ക്കുമൊക്കെ ആവശ്യക്കാരേറുന്ന സമയം. ഭൂരിപക്ഷത്തിനും ഹാലോവീന്‍ ഒരു ദിവസത്തിന്റെ ആഘോഷവും സന്തോഷവുമാണെങ്കില്‍ വര്‍ഷം മുഴുവന്‍ ഹാലോവീന്‍ രസത്തില്‍ അലിഞ്ഞു ജീവിക്കുന്നവരുണ്ട്. അവര്‍ക്കിത് ആഘോഷമല്ല, ജീവിതം തന്നെയാണ്. ഹാലോവീനിലൂടെ ജീവിക്കുന്നതിലൂടെയാണ് അവര്‍ ആഹ്ലാദം കണ്ടെത്തുന്നതുതന്നെ. 

യുകെയിലെ എഡിന്‍ബറോയില്‍നിന്നുള്ള എല്ലിക്ക് 21 വയസ്സ്. ബോഡി പെയിന്ററാണ്. ഹാലോവീനിലൂടെ ജീവിതമാര്‍ഗം കണ്ടെത്തുന്ന അപൂര്‍വ വനിത. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ എല്ലി വ്യത്യസ്തമായ മേക്കപ്പുകളിലൂടെ ശ്രദ്ധേയയാണ്. സൗന്ദര്യവും ഭീകരതയും തമ്മില്‍ വേര്‍തിരിക്കാനാവാത്തവിധം വ്യത്യസ്തമായ വേഷങ്ങള്‍ ഉണ്ടാക്കുകയും ശരീരത്തില്‍ നിറങ്ങള്‍ പൂശുകയും ചെയ്യുന്നതിലൂടെയാണ് എല്ലി ജീവിതമാര്‍ഗം കണ്ടെത്തുന്നത്. 

ഹാലോവീനിലായിരുന്നു എല്ലിയുടെയും തുടക്കം. പിന്നീടത് വര്‍ഷം മുഴുവന്‍ നീളുന്ന ജോലിയായി മാറി. തുടക്കത്തില്‍ ഹാലോവീനില്‍ എല്ലാവരും സുന്ദരികളും സുന്ദരന്‍മാരുമായാണ് പ്രത്യക്ഷപ്പെട്ടിരുന്നത്. പേടിപ്പിക്കുന്ന വേഷങ്ങള്‍ എല്ലി ഡിസൈന്‍ ചെയ്തതോടെ അവയ്ക്കായി ഡിമാന്‍ഡ്. വീടുകളില്‍നിന്നും ആഘോഷങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍നിന്നും വര്‍ഷം മുഴുവന്‍ എല്ലിക്കു വിളി വരാറുണ്ട്. കസ്റ്റമേഴ്സിനെ എല്ലി ആര്‍ക്കും തിരിച്ചറിയാനാവാത്ത വ്യത്യസ്ത ജീവികളാക്കി മാറ്റുന്നു. വീണ്ടും വീണ്ടും നോക്കാന്‍ ആഗ്രഹം തോന്നിക്കുന്ന രീതിയില്‍ കൗതുകവും ഭയവും ജനിപ്പിക്കുന്ന വ്യക്തികളെ സൃഷ്ടിക്കുന്നു. സിനിമയും സമൂഹ മാധ്യമങ്ങളുമൊക്കെ ഹാലോവീനിനു പ്രചോദനമാണ്. പുതിയ പുതിയ വിഷയങ്ങളും രൂപങ്ങളും കണ്ടെത്താനും അവതരിപ്പിക്കാനുമുള്ള പ്രചോദനം. വര്‍ഷം മുഴുവന്‍ ജോലിയുണ്ടെങ്കിലും ഹാലോവീന്‍ കാലം തന്നെയാണ് എല്ലിക്ക് ഏറ്റവും തിരക്കുള്ള സമയം. 

ലെക്സ് ഫ്ലെമിങ് അമേരിക്കന്‍ യൂ ട്യൂബ് താരവും ചിക്കാഗോയില്‍ നിന്നുള്ള ബോഡി പെയിന്ററുമാണ്. 26 വയസ്സുള്ള ലെക്സ് കോസ്മെറ്റിക് ബ്രാന്‍ഡുകള്‍ക്കുവേണ്ടിയാണ് പ്രധാനമായും ജോലി ചെയ്യുന്നത്. പംപ്കിന്‍ കിങ് എന്നതായിരുന്നു ലെക്സിനെ ഏറ്റവും പ്രശസ്തയാക്കിയ ആദ്യത്തെ ഹാലോവീന്‍ രൂപം. ഇപ്പോഴും പലരും ഹാലോവീനില്‍ പംപ്കിന്‍ കിങ് ധാരാളമായി ഉപയോഗിക്കുന്നുണ്ട്. ചെറിയ വ്യത്യാസങ്ങളോടെയും വേഷവിധാനങ്ങളോടെയും. 

7 വര്‍ഷം മുമ്പാണ് ലെക്സ് സ്വന്തമായി ഒരു യൂ ട്യൂബ് ചാനല്‍ തുടങ്ങിയത്. ഇപ്പോള്‍. മൂന്നു ദശലക്ഷത്തോളം പേര്‍ ലെക്സിന്റെ ചാനല്‍ സ്ഥിരമായി കാണുന്നും അനുകരിക്കുന്നുമുണ്ട്. മേക് അപ് ബ്രഷുകളുടെ വില്‍പനയിലും ലെക്സ് സജീവമാണ്. 14-ാം വയസ്സില്‍ ഐ ഷാഡോ വരച്ചുകൊണ്ടാണ് ലെക്സ് തുടങ്ങുന്നത്. ക്രമേണ തന്റെ മേഖല ബോഡി പെയ്ന്റിങ് ആണെന്നു കണ്ടെത്തുകയും ചെയ്തു. സ്കൂളില്‍ വച്ച് സഹപാഠികളുടെ ഭീഷണി ചെറുക്കാന്‍ ലെക്സ് പ്രച്ഛന്നവേഷങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. ചെറുപ്പത്തില്‍തന്നെ പ്രമേഹ രോഗിയായിരുന്നു. വീട്ടില്‍ വന്ന് പലവിധ വേഷങ്ങളിലൂടെ രൂപം മാറി സഹപാഠികളെ അതിശയിപ്പിക്കുന്നതു സ്വപ്നം കണ്ട് അപൂര്‍വമായ ജോലിയില്‍ എത്തിച്ചേര്‍ന്നു. 

എല്ലാക്കാലത്തും ട്രെന്‍ഡുകള്‍ ഉണ്ടായിരിക്കും. അവ മാറിക്കൊണ്ടിരിക്കുകയും ചെയ്യും. ട്രെന്‍ഡുകള്‍ക്കു പിന്നാലെ പോകാതെ സ്വന്തം മനസ്സിന് ഇഷ്ടപ്പെട്ട വേഷങ്ങള്‍ കണ്ടെത്തുകയാണ് വേണ്ടതെന്നാണ് ലെക്സിന്റെ  അഭിപ്രായം. 

English Summary : For Some Women Halloween is not only a celebration but also job

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com