ADVERTISEMENT

എപ്പോഴും വിമർശിക്കാൻ ആളുകൾ എന്തെങ്കിലുമൊക്കെ കാരണങ്ങൾ കണ്ടെത്തുമെന്നു പറഞ്ഞുകൊണ്ടാണ് ബോളിവുഡ് താരം താര സുതാരിയ തന്റെ ബോഡിഷെയിമിങ് അനുഭവങ്ങൾ തുറന്നു പറഞ്ഞത്. കരൺ ജോഹറിന്റെ സ്റ്റുഡന്റ് ഓഫ് ദ ഇയർ 2 എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്കു കടന്നു വന്ന താരയുടെ രണ്ടാമത്തെ ചിത്രം മർജാവാൻ റിലീസിങ്ങിനൊരുങ്ങുകയാണ്. 

തുടക്കക്കാരി എന്ന നിലയിൽ ബോളിവുഡിൽ നിന്ന് നേരിടേണ്ടി വന്ന വെല്ലുവിളിയെപ്പറ്റിയും വിമർശകരിൽ നിന്നുണ്ടായ പരിഹാസത്തെപ്പറ്റിയും താര തുറന്നു പറയുന്നതിങ്ങനെ :-

'' വളരെ ചെറുപ്പത്തിൽത്തന്നെ നിങ്ങൾ കഴിവു തെളിയിച്ചാൽ യാതൊരു ദയയുമില്ലാതെ ആളുകൾ പെരുമാറും. നിങ്ങളുടെ വളർച്ചയ്ക്ക് കോട്ടംതട്ടുന്ന തരത്തിൽ അവർ തുടർച്ചയായി നിങ്ങളെ വിമർശിച്ചു കൊണ്ടേയിരിക്കും.

എനിക്ക് മൂന്ന്, നാല് വയസ്സുള്ളപ്പോൾ മുതൽ ഞാൻ പെർഫോം ചെയ്യാൻ തുടങ്ങിയതാണ്. അതുകൊണ്ട് കാര്യങ്ങളെ പ്രൊഫഷനലായി സമീപിക്കാൻ സാധിക്കുന്നുണ്ട്. ചില സമയത്തൊക്കെ അവൾ എന്തിനാണ് അങ്ങനെ ചെയ്തതെന്നൊക്കെ ആളുകൾ ചോദിക്കാറുണ്ടായിരുന്നു. പക്ഷേ കരൺ ജോഹറുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം സ്റ്റുഡന്റ് ഓഫ് ദ് ഇയർ 2 സംഭവിച്ചതോടെ എന്റെ നിലപാടു തന്നെ മാറിപ്പോയി''.

ഒരു കാലത്ത് വിശപ്പില്ലാത്തവൾ എന്നു പറഞ്ഞ് തന്നെ അപമാനിച്ചവർ തന്നെ പിന്നീട് ശരീരഭാരം കൂടിയെന്നു പറഞ്ഞ് തന്നെ അവഹേളിച്ചതിനെക്കുറിച്ച് താര പറയുന്നതിങ്ങനെ :- 

'' വിദ്വേഷം പടർത്തുന്ന കമന്റുകൾ ആളുകൾ എപ്പോഴും പറഞ്ഞുകൊണ്ടിരിക്കും. സ്റ്റുഡന്റ് ഓഫ് ദ് ഇയർ ചെയ്തുകൊണ്ടിരുന്ന സമയത്ത് വിശപ്പില്ലാത്തവൾ എന്ന് വിളിച്ച് അപമാനിച്ചവർ എന്റെ രണ്ടാമത്തെ ചിത്രം പുറത്തു വന്നപ്പോൾ ശരീരഭാരം രണ്ടോ മൂന്നോ കിലോ കൂടിയതിന്റെ പേരിൽ എന്നെ തടിച്ചിയെന്നു വിളിച്ചു. തുടക്കകാലത്തൊക്കെ ഇതൊക്കെയൊരു പ്രശ്നമായി തോന്നിയിരുന്നെങ്കിലും ഇപ്പോൾ എല്ലാത്തിനെയും സമചിത്തതയോടെ നേരിടാൻ പഠിച്ചു. 

English Summary : Tara Sutaria Talks About Body Shaming 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com