ADVERTISEMENT

സ്പൈഡര്‍മാന്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലൂടെ ലോകത്തിന്റെ മനം കവര്‍ന്ന കിസ്റ്റന്‍ ഡണ്‍സ്റ്റ് ഒരു നിര്‍മാതാവ് തന്റെ പല്ലിന്റെ രൂപം മാറ്റാന്‍ ശ്രമിച്ചെന്ന ആരോപണവുമായി രംഗത്ത്. സ്പൈഡര്‍മാന്‍ സിനിമയുടെ നിര്‍മാതാവിനെതിരെയാണ് കിസ്റ്റന്റെ ആരോപണം. 

ഇപ്പോഴുള്ള പല്ലിന്റെ ആകൃതി ബാര്‍ബി ഡോളിന്റേതുപോലെയാക്കി മനോഹരമാക്കാമെന്നായിരുന്നു നിര്‍മാതാവിന്റെ നിര്‍ദേശം. വേണ്ട, അതിന്റെ ആവശ്യമില്ലെന്നായിരുന്നു കിസ്റ്റന്റെ മറുപടി. 

2002 ല്‍ മേരി ജെയിന്‍ വാട്സന്‍ എന്ന കഥാപാത്രത്തിന്റ വേഷം അഭിനയിക്കുമ്പോഴായിരുന്നു തന്റെ പല്ല് മാറ്റണമെന്ന നിര്‍ദേശം നിര്‍മാതാവ് മുന്നോട്ടുവച്ചതെന്നു കിസ്റ്റന്‍ പറയുന്നു . 

അപൂര്‍ണമാണെന്നോ ഭംഗിയില്ലാത്തതാണെന്നോ ഒക്കെ ആക്ഷേപിച്ചാലും തന്റെ പല്ലിന്റെ കാര്യത്തില്‍ കിസ്റ്റന് പൂര്‍ണ അഭിമാനമാണ്. കുട്ടിക്കാലം മുതലേ തന്റെ രൂപത്തെക്കുറിച്ച് വ്യക്തമായ ധാരണ മനസ്സില്‍ ഉണ്ടായിരുന്നെന്നും അവര്‍ വെളിപ്പെടുത്തുന്നു. ആരൊക്കെ എന്തെക്കെ പറഞ്ഞാലും പ്രലോഭിപ്പിച്ചാലും രൂപം മാറ്റുന്ന ഒരു നിര്‍ദേശത്തിനും താന്‍ വഴങ്ങുകയില്ലെന്നും അവര്‍ ഉറപ്പിച്ചിരുന്നു. 

ഓണ്‍ ബികമിങ് എ ഗോഡ് എന്ന ടെലിവിഷന്‍ പരമ്പരയുടെ ഒരുക്കത്തിലാണ് ഇപ്പോള്‍ കിസ്റ്റന്‍. 90 കളുടെ പശ്ചാത്തലത്തിലാണ് പരമ്പര ഒരുക്കിയിരിക്കുന്നത്. കുറഞ്ഞ ശമ്പളവുമായി ഒരു കുടുംബത്തെ പരിരക്ഷിക്കുന്ന അമ്മ വേഷത്തിലാണ് കിസ്റ്റന്‍ എത്തുന്നത്. 

English Summary : Kirsten Dunst  Talks About Her Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com