ADVERTISEMENT

പെണ്‍മക്കളുടെ ഏറ്റവും അടുത്ത സുഹൃത്തായി ചിലപ്പോഴെങ്കിലും അച്ഛൻമാർ മാറാറുണ്ട്. അങ്ങനെയൊരു അച്ഛനാണ് ബോണി കപൂർ. പറയുന്നത് മറ്റാരുമല്ല, മകൾ ജാൻവി കപൂർ തന്നെ. അച്ഛന്റെ അപൂർവമായ ചിത്രം തന്റെ സോഷ്യൽ മീഡിയ സ്റ്റോറിയാക്കി കുറിച്ച വാക്കുകൾ കണ്ടാൽ മനസിലാകും ജാൻവിക്ക് അച്ഛനോടുള്ള സ്നേഹം. 

കുടുംബത്തിനും സുഹൃത്തുക്കൾക്കും ഒപ്പമുള്ള ചിത്രങ്ങളും വിഡിയോയും  ജാൻവി പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ അച്ഛന്റെ ഇത്തരത്തിലൊരു ചിത്രം പങ്കുവയ്ക്കുന്നത് ആദ്യമായാണ്. ‘ക്യൂട്ടസ്റ്റ് ഡാഡ് അവാർഡ്’ എന്ന കുറിപ്പോടെയാണ് ബോണി കപൂറിന്റെ ചിത്രം തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കിയത്. തൊപ്പിയും സ്കാർഫും ധരിച്ച് കയ്യിൽ ട്രോഫിയുമായി നിൽക്കുന്ന ബോണി കപൂറിന്റെ ചിത്രമാണ് ജാൻവി പങ്കുവച്ചത്.

കുട്ടിക്കാലത്ത് പിതാവ് ബോണിയോടൊപ്പമുള്ള ചിത്രവും ജാൻവി പങ്കുവച്ചിരുന്നു. അമ്മ ശ്രീദേവിയുടെ മരണത്തിനു ശേഷം തനിക്കും സഹോദരി ഖുശിക്കും എല്ലാം അച്ഛനാണെന്നും ജാൻവി പറഞ്ഞു. പലപ്പോഴായി പങ്കുവച്ച ചിത്രങ്ങളിലൂടെ കുടുംബമാണ് എല്ലാം എന്ന് ജാൻവി വ്യക്തമാക്കിയിരുന്നു. അടുത്തിടെ സഹോദരൻ അർജുൻ കപൂറിനും, ഇളയച്ഛൻ അനിൽ കപൂറിനും ഒപ്പമുള്ള ചിത്രങ്ങളും ജാൻവി പങ്കുവച്ചിരുന്നു. 

English Summary: Janvi Kapoor Shares Her Father Boney Kapoor's Adorable Photo

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com