sections
MORE

കാർത്തിക് ആര്യനുമായി ഡേറ്റിങ്? പ്രണയം പറഞ്ഞ് സാറ അലി ഖാൻ

saraalikhan-karthik
സാറ അലിഖാനും കാർത്തിക് ആര്യനും
SHARE

സെയ്ഫ് അലിഖാന്റെ  മകൾ സാറാ അലി ഖാൻ കാർത്തിക് ആര്യനുമായി ഡേറ്റിങ്ങിലാണെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചാരണം നടന്നിരുന്നു. ലൗവ് ആജ് കൽ എന്ന ചിത്രം കൂടി എത്തുന്നതോടെ ആരാധകർ സംഗതി ഉറപ്പിച്ചു. ഇപ്പോൾ ആരാധകരുടെ ഈ സംശയത്തിനു  മറുപടിയുമായി എത്തിയിരിക്കുകയാണ് സാറ. ഒരു  ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു  സാറയുടെ പ്രതികരണം.

കാർത്തിക് ആര്യനുമായുള്ള ഡേറ്റിങ്ങിനെ കുറിച്ചുള്ള ചോദ്യത്തിനു സാറയുടെ മറുപടി ഇങ്ങനെ: ‘അവനുമായി ഞാൻ ഈ സിനിമയിൽ ഡേറ്റിങ്ങിലാണ്. അതുമാത്രമാണ്  ശരിയായ കാര്യം. ഈ  പ്രണയദിനത്തിൽ ഞങ്ങളുടെ രണ്ടര മണിക്കൂർ നീണ്ട ഡേറ്റിങ് ആസ്വദിക്കൂ.’ എന്നാല്‍ യഥാർഥ ജീവിതത്തിൽ കാർത്തികുമായുള്ള ബന്ധത്തെ കുറിച്ച് ഇതുവരെ അങ്ങനെയൊരു കാര്യത്തെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്നായിരുന്നു സാറയുടെ മറുപടി.

പ്രണയം  മൗനമാണെന്നും സാറ പറഞ്ഞു. തന്റെ പങ്കാളിയിൽ  നിന്നും എന്താണ് പ്രതീക്ഷിക്കുന്നതെന്നും എന്താണ് ആഗ്രഹിക്കുന്നതെന്നും ഇപ്പോൾ പറയാൻ കഴിയില്ലെന്നും സാറ  വ്യക്തമാക്കി. ഒന്നെനിക്കറിയാം. ഞാൻ  അധികം തുറന്നു പറയുന്ന സ്വഭാവമുള്ള  ഒരാളല്ല. ഒരു ദിവസം ഈ സ്വഭാവത്തിൽ  നിന്നും ഞാൻ  മാറും.  പ്രണയം മനോഹരമാണ്. അത് സത്യസന്ധമായിരിക്കണം. അനശ്വരമായിരിക്കണംം. ഒരിക്കൽ അങ്ങനെ ഒരാൾ എന്റെ ജീവിതത്തിലും വരും. അതെന്തോ  ആകട്ടെ... ഡേറ്റിങ് വേണ്ടത്  നമ്മുടെ ജോലിയുമായാണ്. അതുമാത്രമാണ് ഇപ്പോഴത്തെ  വിഷയം. എന്റെ  പ്രണയം  മൗനമാണെന്നാണ്  നിങ്ങളുടെ  ചോദ്യത്തിനുള്ള ഉത്തരം. – സാറ വ്യക്തമാക്കി. 

English Summary: Sara Ali Khan clarifies she is 'not dating' Kartik Aaryan; calls herself 'moody' in love

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
FROM ONMANORAMA