ADVERTISEMENT

കൊറോണ വൈറസ് ബാധിച്ചവരുടെ മരണം ചൈനയില്‍ത്തന്നെ ദിനംപ്രതി കൂടുകയും മറ്റു പല രാജ്യങ്ങളിലും രോഗഭീതി വ്യാപിക്കുകയും ചെയ്യുന്നതിനിടെ, സ്വന്തം വിവാഹം 10 മിനിറ്റില്‍ തീര്‍ത്ത് രോഗി പരിശോധനയ്ക്കു കുതിച്ച ഡോക്ടര്‍ വ്യത്യസ്തനാകുന്നു.

വൈറസ് ബാധ സ്ഥിരീകരിച്ച രാജ്യങ്ങളിലെല്ലാം സാധാരണ ജനങ്ങള്‍ക്കൊപ്പം തന്നെ ഭീതിയിലാണു ഡോക്ടര്‍മാരും നഴ്സുമാരും ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന  ജീവനക്കാരും. മാസ്ക് ധരിച്ച് സുരക്ഷിതരായാണ് അവര്‍ സേവനസന്നദ്ധരായി ജോലി ചെയ്യുന്നത്. ഇതിനിടെയാണ്, നേരത്തെ നിശ്ചയിച്ച വിവാഹം ഹീസ് പ്രവിശ്യയില്‍നിന്നുള്ള ഡോക്ടര്‍ക്ക് നടത്തേണ്ടിവന്നത്. ലി ഷിഖിയാങ് എന്നാണു ഡോക്ടറുടെ പേര്.

കൊറേണ വേറസ് പൊട്ടിപ്പുറപ്പെടുന്നതിനു മുമ്പാണ് വിവാഹം നിശ്ചയിച്ചത്. രോഗം ഭീതി പരത്തുകയാണെങ്കിലും വിവാഹം മാറ്റിവയ്ക്കേണ്ട എന്നുതന്നെ ഡോക്ടര്‍ തീരുമാനിക്കുകയായിരുന്നു. ബന്ധുക്കളെയും സുഹൃത്തുക്കളമെയുമൊന്നും വിളിക്കേണ്ട എന്നും തീരുമാനിച്ചു. വധൂ വരന്‍മാരുടെ മാതാപിതാക്കളെ മാത്രം പങ്കെടുപ്പിച്ചായിരുന്നു 10 മിനിറ്റില്‍ ലളിതമായ ചടങ്ങുകള്‍.

മാസ്ക് ധരിച്ചാണ് വധുവരന്‍മാര്‍ ചടങ്ങില്‍ പങ്കെടുത്തതും. വിവാഹം തീര്‍ത്ത് ഇരുവരുടെയും ചിത്രം പുറത്തുവന്നതോടെ ലോകമെങ്ങും സമൂഹമാധ്യമങ്ങളില്‍ സംഭവം ആഘോഷമായി. വിവാഹം വേഗത്തില്‍ തീര്‍ത്ത് ഡോക്ടര്‍ നേരേ പോയത് തന്റെ രോഗികളെ പരിചരിക്കാന്‍. ജനുവരി 30 നാണ് വിവാഹം നടന്നത്. വധു യു ഹോങ്ഗ്യാനും ഡോക്ടറുടെ തീരുമാനവുമായി പൂര്‍ണമായി യോജിക്കുകയും ചടങ്ങുകള്‍ ലളിതമാക്കാന്‍ കൂട്ടുനില്‍ക്കുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com