ADVERTISEMENT

ഒരുകാലത്ത് ബോളിവുഡിലും തമിഴിലും തെലുങ്കിലുമൊക്കെയായി തിളങ്ങിയിരുന്ന നായികയാണ് സമീറ റെഡ്ഡി. വിവാഹിതയായി, കുഞ്ഞുങ്ങളായ ശേഷം സിനിമയില്‍ നിന്നു വിട്ടുനിൽക്കുകയാണ് താരം. എങ്കിലും സോഷ്യൽ മീഡിയയിലൂടെ സമീറ കുടുംബത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. 

പ്രസവശേഷം അനുഭവിച്ച മാനസിക ബുദ്ധിമുട്ടുകളെ കുറിച്ചും വിഷാദാവസ്ഥയെ കുറിച്ചുമെല്ലാം താരം ആരാധകരുമായി പങ്കുവച്ചിരുന്നു.  വിഷാദത്തിൽ നിന്ന് കരകയറിയ ശേഷം സമീറയെ കാത്തിരുന്നത് ബോഡി ഷെയിമിങ്ങായിരുന്നു. പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളാണ് വാക്കുകള്‍ കൊണ്ട് തന്നെ കുത്തിനോവിച്ചതെന്നും സമീറ വെളിപ്പെടുത്തിയിരുന്നു.

ഇപ്പോഴിതാ താരത്തിന്റെ മേക്കപ്പ് വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഞൊടിയിടയിൽ പ്രായം ചെന്ന രൂപത്തിൽ നിന്ന് യുവസുന്ദരിയാവുകയാണ് സമീറ. സിമ്പിൾ മേക്കപ്പിൽ വലിയ മാറ്റങ്ങൾ വരുത്താം എന്നാണ് താരം പറയുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com