ADVERTISEMENT

ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ വൈറലായി യൂട്യൂബിൽ താരമാവുകയാണ് അർജുൻ. ടിക്ടോക് വിഡിയോകൾ എടുത്ത് അതിനെ പരിഹസിക്കുന്ന അർജുന് ആരാധകരും ഏറെയാണ്. എന്നാൽ ഇപ്പോൾ വിമർശനവുമായി ഒട്ടേറെ പേരാണ് രംഗത്തെത്തിയിരിക്കുന്നത്. അവസാനം പങ്കുവച്ച വിഡിയോയിലെ ചില പരാമർശങ്ങളും ആശയങ്ങളെയും വിമർശിക്കുകയാണ് ജീവിതത്തോട് തന്നെ പൊരുതുന്ന ഫാത്തിമ അസ്​ല. ‘ട്രോളുന്നതിനും ഒരു പരിധിയുണ്ട് മാഷേ..’ എന്ന് പറഞ്ഞുകൊണ്ടാണ് ഫാത്തിമ അർജുന്റെ വിഡിയോയോട് വിയോജിപ്പ് അറിയിക്കുന്നത്.

സ്വവർഗാനുരാഗത്തെ പരിഹസിക്കുന്ന തരത്തിൽ വിഡിയോയിൽ ചില പരാമർശങ്ങൾ അർജുൻ നടത്തിയാണ് വിമർശനങ്ങൾക്ക് ഇടയാക്കുന്നത്. ഫാത്തിമ വിമർശിക്കുന്നതും ഇതിനെയാണ്.

ഫാത്തിമയുടെ കുറിപ്പിന്റെ പൂർണരൂപം

Tiktok ചെയ്യുന്നത് കൊണ്ടോ vlog ചെയ്യുന്നത് കൊണ്ടോ അല്ല അർജുനെ എതിർക്കുന്നത്. ഞാൻ ഞാനായത് കൊണ്ടാണ്. എതിർക്കുന്നത് അയാൾ എന്ന വ്യക്തിയെ അല്ല. അയാൾ പറയാതെ പറഞ്ഞ് വയ്ക്കുന്ന ആശയങ്ങളെ ആണ്. dream beyond infinity എനിക്ക് ശരി എന്ന് തോന്നുന്ന വിഷയങ്ങളെ കുറിച്ച് സംസാരിക്കാനുള്ള platform ആണ്. ഇന്ന് സംസാരിച്ചിരിക്കുന്നതും അങ്ങനെയുള്ള കാര്യമാണ്. അനുകൂലിക്കാൻ പറ്റുന്നവർക്ക് അനുകൂലിക്കാം.. അല്ലാത്തവർക്ക് എതിർക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com