ADVERTISEMENT

സമൂഹ മാധ്യമങ്ങളില്‍ ഏറ്റവും സജീവമായ ബിജെപി മന്ത്രിയായ സ്മൃതി ഇറാനി ജീവിതത്തിലെ അമൂല്യമായ ഒരു പാഠവുമായി ആരാധകരെ കയ്യിലെടുത്തിരിക്കുന്നു. ചിത്രങ്ങളും വിഡിയോകളും സന്ദേശങ്ങളുമൊക്കെ നിരന്തരം പോസ്റ്റ് ചെയ്യാറുള്ള മന്ത്രി ഇത്തവണ തത്ത്വചിന്തയാണ് പകരുന്നത്. അതാകട്ടെ പ്രശസ്തരും പ്രമുഖരും ഉള്‍പ്പെടെയുള്ളവര്‍ ഏറ്റെടുക്കുകയും ചെയ്തു. പ്രചോദനാത്മകമായ ഒരു വാചകമാണ് ഏറ്റവുമൊടുവില്‍ മന്ത്രി ട്വീറ്റ് ചെയ്തത്. മറ്റുള്ളവര്‍ക്കു വേണ്ടി എപ്പോഴും നന്‍മ മാത്രം ചെയ്യുക. അപ്രതീക്ഷിത വഴികളിലൂടെ നന്‍മ തിരിച്ചെത്തുക തന്നെ ചെയ്യും.

നല്ല ചിന്തകള്‍. നല്ല വാക്കുകള്‍. നല്ല പ്രവൃത്തി എന്നിവയാണ് വേണ്ടതെന്നും മന്ത്രി പറയുന്നു. ദയാവായ്പിന്റെ വലിയൊരു പാഠമാണ് സ്മൃതി ഈ സന്ദേശത്തിലൂടെ പകരുന്നത്. പ്രത്യേകിച്ചും വെറുപ്പും വിദ്വേഷവും സംഘര്‍ഷവും പടര്‍ന്നുപിടിക്കുന്ന രാഷ്ട്രീയ പരിതസ്ഥിതിയിൽ. ഗുല്‍പനാഗ്, മനീഷ് പോള്‍ ഉള്‍പ്പെടെയുള്ള പ്രമുഖരും വേഗം തന്നെ മന്ത്രിയുടെ സന്ദേശം ഏറ്റെടുക്കുകയും സത്യമാണെന്നു പ്രസ്താവിക്കുകയും ചെയ്തു. ലക്ഷക്കണക്കിനു പേരാണ് സന്ദേശം പങ്കുവച്ചത്. ആയിരങ്ങള്‍ ഇതു സത്യം തന്നെ എന്നു തൊഴുകൈകളോടെ കമന്റ് രേഖപ്പെടുത്തുകയും ചെയ്തു. സമൂഹ മാധ്യമങ്ങളില്‍ ലക്ഷക്കണക്കിനു പേര്‍ മന്ത്രിയെ പിന്തുടരുന്നുണ്ട്. അവരെ നിരാശപ്പെടുത്താതെ ഇടയ്ക്കിടെ സ്മൃതി പുതിയ ചിത്രങ്ങള്‍ ഉള്‍പ്പെടെ പോസ്റ്റ് ചെയ്യാറുമുണ്ട്.

അടുത്തിടെ മറ്റൊരു തത്ത്വചിന്ത നര്‍മത്തില്‍ പൊതിഞ്ഞും മന്ത്രി അവതരിപ്പിച്ചിരുന്നു. സാമാന്യ ബോധം എന്നത് ഒരു സമ്മാനമല്ല. അതൊരു ശിക്ഷയാണ്. കാരണം സമാന്യ ബോധം ഇല്ലാത്തവരുമായും നിങ്ങള്‍ക്ക് ഇടപെടേണ്ടിവരും. ഈ സന്ദേശവും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. പലരും ചിരിച്ചുകൊണ്ടാണ് മന്ത്രിയുടെ സന്ദേശം ഏറ്റെടുത്തത്. ടെക്സ്റ്റൈല്‍സ് വകുപ്പിന്റെയും വനിതാ ശിശു ക്ഷേമ മന്ത്രാലയത്തിന്റെയും ചുമതലയാണ് സ്മൃതി ഇറാനിക്കുള്ളത്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com