ADVERTISEMENT

21 വർഷത്തെ മാധ്യമപ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് പ്രമുഖ മാധ്യമപ്രവർത്തക നിധി റസ്ദൻ. എൻഡിവിയിലെ പ്രമുഖ അവതാരകയായിരുന്ന നിധി ഹാർവാഡ് സർവകലാശാലയിലെ ജേണലിസം വിഭാഗത്തിലേക്കാണ് എത്തുന്നത്. ഡിസംബറോടെ സർവകലാശാലയിൽ ജേണലിസം പ്രൊഫസാറായി ജോലി ആരംഭിക്കുമെന്നും അവർ വ്യക്തമാക്കി.

ഉറച്ച നിലപാടുകളാണ് നിധിയുടെ ചർച്ചകളെ വേറിട്ടു നിർത്തിയത്. തുടക്കത്തിൽ വാർത്ത അവതാരകയായിരുന്ന നിധി ലെഫ്റ്റ്, റൈറ്റ്, സെന്റർ എന്ന വാർത്താ പരിപാടിയും അവതരിപ്പിച്ചു വന്നിരുന്നു.

എൻഡിഡി ടിവി വീടുപോലെ ആയിരുന്നുവെന്നും എല്ലാം പഠിച്ചത് അവിടെ നിന്നാണെന്നും അവർ ട്വിറ്ററിൽ കുറിച്ചു. ചെയ്തിരുന്ന ജോലിയിൽ, പാലിച്ചിരുന്ന മൂല്യങ്ങളിൽ താൻ അഭിമാനിക്കുന്നുവെന്നും രാജി വച്ചശേഷമുള്ള ട്വീറ്റിൽ അവർ വ്യക്തമാക്കി. കത്വയിലെ പീഡന വാർത്തയെ കുറിച്ചുള്ള നിധിയുടെ റിപ്പോർട്ട് അന്താരാഷ്ട്ര പുരസ്കാരത്തിന് അവരെ അർഹയാക്കിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com