ADVERTISEMENT

ലൈംഗിക ചുവയുള്ള സിനിമകളിലും മ്യൂസിക് വിഡിയോകളും ചെറുപ്രായത്തിൽ തന്നെ തേടി വന്നിരുന്നത് അസ്വസ്ഥയാക്കിയിരുന്നതായി പ്രശസ്ത താരം റിയ സെൻ. ഈ പശ്ചാത്തലത്തിലാണ് ഹിന്ദി സിനിമകളിൽ അഭിനയിക്കുന്നത് നിർത്തിയതെന്നും റിയ സെൻ വ്യക്തമാക്കി. ആർട്ടിസ്റ്റുകളുടെ കുടുംബത്തിൽ നിന്നുമാണ് റിയ എത്തുന്നത്. മുത്തശ്ശി സുചിത്ര സെൻ, അമ്മ മൂൺ മൂൺ സെൻ, സഹോദരി റീമ സെൻ എന്നിവരും അറിയപ്പെടുന്ന താരങ്ങളാണ്. 

1998ൽ പുറത്തിറങ്ങിയ ഫാൽഗുനി പദക്കിന്റെ യാദ് പിയാ കി ആനെ ലഗി എന്ന മ്യൂസിക് ആല്‍ബത്തിലൂടെയാണ് റിയ സിനിമയിലേക്ക് ചുവടുവയ്ക്കുന്നത്. ശരീരം പ്രദർശിപ്പിക്കുന്ന രീതിയിലുള്ള വിഡിയോയായിരുന്നു അത്. അന്ന് 16 വയസായിരുന്നു തനിക്ക് പ്രായമെന്നും റിയ പറയുന്നു.1999ൽ പുറത്തിറങ്ങിയ തമിഴ് റൊമാന്റക് ഡ്രാമയായ താജ്മഹലാണ് റിയയ്ക്ക് ബിഗ് സ്ക്രീനിലേക്ക് അവസരം നൽകിയത്. പിന്നീട് ഹിന്ദി ചിത്രങ്ങളായ സ്റ്റൈൽ, ജങ്കാർ ബീറ്റ്സ്, ഖയാമത്: സിറ്റി അണ്ടർ ത്രട്ട് എന്നീ ചിത്രങ്ങളിലും റിയ അഭിനയിച്ചു. 

‘കുറച്ചു ചിത്രങ്ങൾ മാത്രമാണ് എനിക്ക് ലഭിച്ചത്. അതിൽ വളരെ കുറച്ചു മാത്രമാണ് ഹിറ്റായത്. എന്നാൽ, ആ ചിത്രങ്ങളിലൊന്നും ഞാൻ ആശ്വാസത്തോടെയല്ല അഭിനയിച്ചത്. ജനങ്ങൾ ഒരു മോശം അഭിനേത്രിയായാണ് എന്നെ കാണുന്നതെന്ന് എനിക്ക് തോന്നി. അത് തിരുത്താൻ കഴിയുന്ന അവസരങ്ങൾ തേടി വന്നതുമില്ല. ഞാൻ ചെയ്ത നിരവധി ബോളിവുഡ് ചിത്രങ്ങളിൽ സെക്സിയായ വസ്ത്രങ്ങളും മേക്കപ്പുമാണ് ഉണ്ടായിരന്നത്. അതിൽ ഞാൻ ഒരിക്കലും സംതൃപ്തയായിരുന്നില്ല.’– പിടിഐക്കു നൽകിയ അഭിമുഖത്തിലായിരുന്നു റിയ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. സെക്സി, ബോൾഡ് എന്ന പ്രയോഗങ്ങൾ ഭയപ്പെടുത്തിയിരുന്നതായും റിയ പറഞ്ഞു. സ്കൂൾ കാലം മുതല്‍  തന്നെ സെക്സിയാണെന്ന തരത്തിലുള്ള അഭിപ്രായങ്ങൾ കേട്ടുതുടങ്ങി. അത് അസ്വസ്ഥതയുണ്ടാക്കിയിരുന്നതായും റിയ പറഞ്ഞു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com