ADVERTISEMENT

ചിരിയും ചിന്തയും ഉണര്‍ത്തുന്ന മഹദ് വചനങ്ങളിലൂടെ സമൂഹ മാധ്യമങ്ങളില്‍ തന്നെ പിന്തുടരുന്നവരെ രസിപ്പിക്കുന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പുതിയ പോസ്റ്റും വൈറൽ. സാധാരണക്കാര്‍ മുതല്‍ പ്രശസ്തരും പ്രമുഖരുമായ വിഐപികള്‍ വരെ സ്മൃതിയുടെ പോസ്റ്റുകള്‍ക്ക്  പിന്തുണയുമായെത്തി. 

‘നമ്മില്‍ ഇല്ലാത്ത കാര്യങ്ങള്‍ മറ്റുള്ളരില്‍ കാണാത്തതിന്റെ പേരില്‍ അവരെ നാം വിലയിരുത്തുന്നു.’– ഇതാണ് മന്ത്രി പുതിയതായി പോസ്റ്റ് ചെയ്തിരിക്കുന്ന വാചകം. വാക്ക് എന്നൊരു അടിക്കുറിപ്പും  കൊടുത്തിട്ടുണ്ട്. ഇന്നത്തെ വാക്ക് എന്നായിരിക്കാം സ്മൃതി ഉദ്ദേശിച്ചിട്ടുണ്ടാകുക. 

റോണിത് ബോസ് റോയ്, ദിവ്യ ദത്ത, അമിത് സാധ് എന്നിവര്‍ വേഗം തന്നെ സ്മൃതിക്ക് കമന്റുകളുമായി എത്തി. ആദ്യം സ്വയം നന്നാക്കാന്‍ ശ്രമിക്കണം. നമ്മളെ തന്നെ നിയന്ത്രിക്കാന്‍ നമുക്ക് കഴിയുന്നില്ലെങ്കില്‍ മറ്റുള്ളവരെ വിലയിരുത്താന്‍ നമുക്ക് എന്തവകാശം. അതു മന്ത്രി നന്നായി പറഞ്ഞുവച്ചിരിക്കുന്നു - റോണിത് പറയുന്നു. 

ദിവ്യ ദത്ത ഒരു പടി കൂടി കടന്ന് അടുത്തിടെ താന്‍ വായിച്ച ഏറ്റവും നല്ല വാചകമാണ് സ്മൃതി പോസ്റ്റ് ചെയ്തിരിക്കുന്നതെന്നും കുറിച്ചു. 8 ലക്ഷത്തിലധികം പേരാണ് മന്ത്രിയെ സമൂഹ മാധ്യമത്തില്‍ പിന്തുടരുന്നത്. ജനപ്രീതിയില്‍ ഒട്ടും പിന്നിലല്ലാത്ത മന്ത്രി അടുത്തിടെയാണ് ചിത്രങ്ങള്‍ക്കു പകരം പ്രശസ്ത വാചകങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ തുടങ്ങിയത്. 

ചിലത് രാഷ്ട്രീയ സാഹചര്യവുമായും നേതാക്കളുമായും കൂട്ടിവച്ചു വായിക്കാന്‍ പറ്റുന്നവയാണ്. ഓരോരുത്തര്‍ക്കും ഇഷ്ടമുള്ള അര്‍ഥമെടുക്കാന്‍ കഴിയുന്നത്. മറ്റു വ്യാഖ്യാനങ്ങളൊന്നും നല്‍കാതെ മഹദ് വാചകങ്ങള്‍ മാത്രം പോസ്റ്റ് ചെയ്ത് മാറിനില്‍ക്കുന്നതിനാല്‍ സ്മൃതി എന്താണ് ഉദ്ദേശിച്ചതെന്ന് അനുമാനിക്കുകയേ നിവൃത്തിയുള്ളൂ. പോസ്റ്റുകള്‍ക്ക് എന്തെങ്കിലും പ്രത്യേക അര്‍ഥമുണ്ടോ എന്നും. എന്നാല്‍ അങ്ങനയൊന്നും ബന്ധിപ്പിച്ചു ചിന്തിച്ചില്ലെങ്കിലും ഓരോ പോസ്റ്റുകള്‍ക്കും ലൈക്ക് കൂടുകയാണ്. അടുത്തതായി സ്മൃതി എന്താകും പോസ്റ്റ് ചെയ്യുക എന്ന ആകാംക്ഷയില്‍ ആരാധകരും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com