ADVERTISEMENT

സുശാന്ത് സിങ് രജ്പുത്തിന്റെ മരണവും ബോളിവുഡിലെ ലഹരി മാഫിയയെ കുറിച്ചുള്ള വാർത്തകളും സിനിമാ ലോകത്തെ വലിയ രീതിയില്‍ തന്നെ പിടിച്ചുലച്ചു. താരങ്ങൾ തമ്മിൽ സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയുമുള്ള വാദപ്രതിവാദങ്ങളും സജീവമായിരുന്നു. നടി കങ്കണ റനൗട്ടിനെതിരെ ഷബാന ആസ്മി നടത്തിയ പ്രസ്താവനയാണ് അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായത്. വാർത്തകളിൽ ഇടം നേടാനായി കങ്കണ ശ്രമിക്കുന്നു എന്നാണ് കഴിഞ്ഞ ദിവസം ഷബാന ആസ്മി അടുത്തിടെ പറഞ്ഞത്. ഷബാന ആസ്മിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് കങ്കണയുടെ സഹോദരിയും മാനേജരുമായ രംഗോലി ചന്ദാൽ. 

സോഷ്യൽ മീഡിയയിൽ എഴുതിയ കുറിപ്പിൽ രംഗോലി പറയുന്നത് ഇങ്ങനെ: ‘ വന്നല്ലോ ആത്മഹത്യ ഗ്യാങ്! പ്രിയപ്പെട്ട ഷബാന ജി, എനിക്ക് നിങ്ങളോടും നിങ്ങളുടെ ഭർത്താവിനോടും ചില ചോദ്യങ്ങളുണ്ട്. എന്തുകൊണ്ടാണ് നിങ്ങൾ  രണ്ടുപേരും കവിതയിലും സിനിമയിലും നിലനിൽക്കാത്തത്? നിങ്ങൾ രണ്ടുപേരും എന്തുകൊണ്ടാണ് രാജ്യ വിരുദ്ധ രാഷ്ട്രീയത്തിൽ സജീവമായിരിക്കുന്നത്? എന്തിനാണ് വാർത്ത ഹെഡ്‌ലൈനിൽ നിലനിൽക്കാൻ ശ്രമിക്കുന്നത്? നിങ്ങൾക്ക് മറ്റ് എന്തെങ്കിലും പ്രശ്നം ഉണ്ടോ? നിങ്ങളുടെ ഇന്ത്യ വിരുദ്ധ നിലപാടുകൾ ശരിയാണെന്നു തോന്നു‌‌കയും അവളുടെ ഇന്ത്യ അനുകൂല നിലപാടുകള്‍ ശരിയല്ലെന്നു തോന്നുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്? അവൾക്കും നിങ്ങൾക്കും രണ്ട്  നിയമങ്ങളാണോ?’ രംഗോലി ചോദിക്കുന്നു. 

സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ വിവരങ്ങളെല്ലാം കഴിഞ്ഞമാസം കങ്കണ മാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു. സുശാന്തിന്റെ മാനസീകാരോഗ്യത്തെ കുറിച്ചും സിനിമ മേഖലയിലെ ലഹരി ഉപയോഗങ്ങളെ കുറിച്ചും കങ്കണ പ്രസ്താവനകൾ നടത്തി. പലപ്പോഴും ഇത്തരം പ്രസ്താവനങ്ങള്‍ വിവാദമാകുകയും ചെയ്തു. ‘കങ്കണ അവളുടെ അന്ധവിശ്വാസങ്ങളെ മുറുകെ പിടിക്കുന്നു. ഫെമിനിസമാണ് പറയുന്നതെന്നാണ് അവളുടെ വിശ്വാസം. എന്നാൽ അവള്‍ പറയാൻ ശ്രമിക്കുന്നത് ദേശീയതയാണ്. അധികകാലം മാധ്യമങ്ങളുടെ തലക്കെട്ടുകളിൽ തനിക്ക് ഇടമുണ്ടാകില്ലെന്ന ഭയം ഉള്ളതുകൊണ്ടാണ് കങ്കണ ഇത്തരം പ്രസ്താവനകൾ നടത്തി വാർത്തയിൽ ഇടംനേടാൻ ശ്രമിക്കുകയാണ്. പാവം പെൺകുട്ടി. ഇപ്പോൾ നടത്തുന്നതാണ് ശരിക്കും അഭിനയം’.– ഷബാന ആസ്മി പറയുന്നു.

English Summary: Rangoli Chandel slams Shabana Azmi’s comments against Kangana Ranaut, tells her to ‘stick to acting and poetry’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com