ADVERTISEMENT

രണ്ടുവര്‍ഷം മുന്‍പ് നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് കാലത്താണ് ശ്രേയസി സിങ് എന്ന കായികതാരത്തെക്കുറിച്ച് രാജ്യം കേള്‍ക്കുന്നത്. ഡബിള്‍ ട്രാപ് ഷൂട്ടിങ്ങിലായിരുന്നു അന്ന് ശ്രേയസി സ്വര്‍ണം നേടി രാജ്യത്തിന് അഭിമാനമായത്. അതേ താരം, ഇത്തവണത്തെ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചു. സ്വന്തം ഗ്രാമത്തെ ലോകം ശ്രദ്ധിക്കുന്ന ഒരു കായിക നഗരമാക്കാന്‍ ആഗ്രഹിക്കുകയാണ് താരം. ബിഹാറിലെ ജമുയി സീറ്റില്‍ നിന്നാണ് ശ്രേയസി ഇത്തവണ അപ്രതീക്ഷിതവും അഭിമാനാര്‍ഹവുമായ വിജയം നേടിയത്.

ഓസ്ട്രേലിയയില്‍ നടന്ന കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ ഷൂട്ടിങ്ങില്‍ മെഡല്‍ നേടിയതോടെ ശ്രേയസിക്ക് അര്‍ജുന പുരസ്കാരവും ലഭിച്ചിരുന്നു. ബിഹാറില്‍ നിന്ന് അര്‍ജുന നേടുന്ന ആദ്യത്തെ താരം.

തന്റെ മണ്ഡലത്തില്‍ നിന്ന് തൊഴിലില്ലായ്മയും നിരക്ഷരതയും തുടച്ചുനീക്കുക എന്നതാണ് ആദ്യത്തെ ലക്ഷ്യമെന്ന് ശ്രേയസി വ്യക്തമാക്കുന്നു. ജമുയി മണ്ഡലത്തെ സ്പോര്‍ട്സ് സിറ്റിയാക്കി മാറ്റുക എന്നതാണ് ആത്യന്തിക ലക്ഷ്യം. ബിഹാറില്‍ ഒട്ടേറെ കായിക താരങ്ങളുണ്ട്. എന്നാല്‍ അവര്‍ അറിയപ്പെടുന്നില്ല. അവരെ പിന്തുണയ്ക്കാനും അവരുടെ കഴിവുകള്‍ വളര്‍ത്തിയെടുക്കാനും ആരും പരിശ്രമിക്കുന്നില്ല. ഈ അവഗണനയും അശ്രദ്ധയും മാറ്റുക എന്നതാണ് തന്റെ ലക്ഷ്യമെന്നാണ് ശ്രേയസി പറയുന്നത്.

കായികതാരം എന്ന നിലയില്‍ സ്വര്‍ണ നേട്ടം തന്റെ വിജയത്തോടെ അവസാനിക്കേണ്ടതല്ല എന്നാണ് ശ്രേയസിയുടെ നിലപാട്. ഇനിയും ബിഹാറില്‍ നിന്ന് കൂടുതല്‍ താരങ്ങള്‍ ഉയര്‍ന്നുവരണം. അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനാണ് ജനങ്ങള്‍ തന്നെ തിരഞ്ഞെടുത്തതെന്നും അവര്‍ വിശ്വസിക്കുന്നു. 

ബിഹാറില്‍ പ്രതിഭാധനരായ താരങ്ങള്‍ ഇല്ല എന്നതു തെറ്റിധാരണയാണ്. അവസരങ്ങള്‍ ലഭ്യമാക്കുക എന്നതാണ് പ്രധാനം. ഇനി എന്റെ ശ്രദ്ധ എന്റെ നാട്ടിലെ താരങ്ങള്‍ക്ക് എണ്ണമറ്റ അവസരങ്ങള്‍ ലഭ്യമാക്കുക എന്നതിലാണ്- ശ്രേയസി പറഞ്ഞു. 

ആര്‍ജെഡി സ്ഥാനാര്‍ഥി വിജയ് കുമാറിനെ 41,049 വോട്ടുകള്‍ക്കാണ് ശ്രേയസി പരാജയപ്പെടുത്തിയത്. അവര്‍ക്ക് 79,603 വോട്ട് ലഭിച്ചപ്പോള്‍ എതിരാളിക്ക് ലഭിച്ചത് 3855 വോട്ടുകള്‍ മാത്രം. ബിജെപി ടിക്കറ്റിലാണ് ശ്രേയസി ഇതാദ്യമായി നിയമസഭാ തിര‍ഞ്ഞെടുപ്പില്‍ മത്സരിച്ചത്.

English Summary: CWG gold medalist Shreyasi Singh plans to develop Bihar’s Jamui into a sports city

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com