ADVERTISEMENT

തനിക്ക് ലഭിച്ചഅതുല്യ സമ്മാനം കണ്ട് അമ്പരന്നിരിക്കുകയാണ് ജോർജിയൻ നഴ്സ് ബ്രിട്ട തോംസൺ. മഹാമാരിക്കാലത്ത് കൊറോണയ്ക്കെതിരെ  മുൻനിരയിൽ നിന്നു പോരാടിയതിന് പ്രശസ്ത ഗായിക ടെയ്‌ലർ സ്വിഫ്റ്റ് ബ്രിട്ടയ്ക്ക് നേരിട്ടയച്ച കുറിപ്പും സമ്മാനവുമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

ഡബ്ലിനിലെ ആശുപത്രിയിലാണ് ബ്രിട്ട ജോലിചെയ്യുന്നത്. കോവിഡ് കാലത്ത് ജോലി ചെയ്യുന്നതിനെ പറ്റി അവർ ഒരു പ്രാദേശിക പത്രത്തിന് അഭിമുഖം നൽകിയിരുന്നു. ഈ അഭിമുഖത്തിനു പിന്നാലെയാണ് സ്വിഫ്റ്റിന്റെ സമ്മാനം ബ്രിട്ടയെ തേടിയെത്തുന്നത്. ജോലിത്തിരക്കിനിടയിൽ അൽപം ആശ്വാസം കണ്ടെത്തുന്നത് ടെയ്ലർ സ്വിഫ്റ്റിന്റെ ഗാനങ്ങൾ കേട്ടാണെന്ന് അഭിമുഖത്തിൽ  ബ്രിട്ട വെളിപ്പെടുത്തിയിരുന്നു. അഭിമുഖത്തിനു ശേഷം ഒരാഴ്ച കഴിഞ്ഞപ്പോൾ സ്വിഫ്റ്റിനൊപ്പമുള്ളവർ ബ്രിട്ടയെ വിളിച്ചു. സമ്മാനപ്പൊതി തുറക്കുമ്പോൾ ആകാംക്ഷയിൽ കൈവിറച്ചിരുന്നു എന്ന് ബ്രിട്ട പറഞ്ഞു. 

ടീഷർട്ടുകൾ, മെഴുകുതിരകൾ , പുതപ്പ്, നോട്ട്ബുക്ക്, ഷാംപെയ്ൻ ഗ്ലാസുകൾ എന്നിവയാണ് സമ്മാനപ്പൊതിയിൽ ഉണ്ടായിരുന്നത്. കൂടെ ടെയ്ലർ സ്വിഫ്റ്റ് സ്വന്തം കൈപ്പടയിലെഴുതിയ കുറിപ്പും ഉണ്ടായിരുന്നു. മറ്റുള്ളവർക്കായി സ്വന്തം ജീവിതം സമർപ്പിച്ച ധീര എന്നാണ് കുറിപ്പിൽ എഴുതിയിരുന്നതെന്നും ബ്രിട്ട പറഞ്ഞു. 

English Summary: Nurse involved in Covid care receives care package from Taylor Swift

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com