ADVERTISEMENT

ആകർഷകമായ വാക്കുകളും നിലപാടുകളും വ്യക്തമാക്കുന്ന അപൂർവ സന്ദര്‍ഭം കൊണ്ട് ഓസ്കർ വേദി ധന്യമാകും. മികച്ച സഹനടനുള്ള ഓസ്കർ പുരസ്കാരം കരസ്ഥമാക്കി ഹോളിവുഡ് താരം ഡാനിയേൽ കലൂയ നടത്തിയ പ്രസംഗവും, ഈ പ്രസംഗം കേട്ട കലൂയയുടെ മാതാവിന്റെ പ്രതികരണവുമാണ് ഇപ്പോൾ ലോക ശ്രദ്ധ നേടുന്നത്. 

ദൈവത്തോട് നന്ദി പറഞ്ഞായിരുന്നു കലൂയ തന്റെ പ്രസംഗം ആരംഭിച്ചത്. അവസാനം  ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിൽ മാതാപിതാക്കളോട് നന്ദിയുണ്ടെന്നും കലൂയ പറഞ്ഞു. ഇതു കേട്ട് നെറ്റി ചുളിക്കുന്ന അദ്ദേഹത്തിന്റെ അമ്മയുടെയും സഹോദരിയുടെയും മുഖഭാവമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ‘എന്റെ മാതാപിതാക്കൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. അത് വളരെ നല്ലകാര്യമായി. അതുകൊണ്ടാണ് ഞാൻ ഈ വേദിയിൽ നില്‍ക്കുന്നത്.’– കലൂയ പറഞ്ഞു. 

ഡാനിയേൽ കലൂയ പ്രസംഗിക്കുമ്പോൾ കാമറകൾ കലൂയയുടെ അമ്മയുടെയും സഹോദരിയുടെയും മുഖത്തേക്ക് തിരിഞ്ഞു. പ്രസംഗം കേട്ടിരുന്ന അവർ ഞെട്ടി. എന്താണ് അവൻ പറയുന്നത് എന്ന് അമ്മ ചോദിക്കുന്നതും വൈറലായ വിഡിയോയിൽ ഉണ്ട്. പ്രസംഗം പെട്ടന്നു കേട്ട സഹോദരി തലതാഴ്ത്തി ഇരിക്കുന്നതും കാണാം. ‘ഇന്ന് ഞാൻ എത്ര ഉയരങ്ങളിലെത്തിയോ അതിനെല്ലാം കാരണം അമ്മയാണ്. അമ്മയോടു നന്ദി പറയാൻ കൂടി ഞാൻ ഈ അവസരം വിനിയോഗിക്കുകയാണ്. അമ്മയാണ് എനിക്ക് എല്ലാം നൽകിയത്. സ്വപ്നങ്ങൾ എത്തിപ്പിടിക്കാൻ എല്ലാ സഹായവും നൽകിയതും അമ്മയാണ്.’– കലൂയ വ്യക്തമാക്കി. ‘തന്റെ ലൈംഗിക ജീവിതത്തെ കുറിച്ച് മകൻ പറയുന്നത് കേട്ട് അമ്പരന്നിരിക്കുകയാണ് കലൂയയുടെ അമ്മ’.–എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവയ്ക്കുന്നത്. വിഡിയോക്ക് നിരവധി കമന്റുകളും എത്തി. 

English Summary: Kaluuya In Oscar Speech Says, 'My Parents Had Sex & I'm Here'; Mom's Reaction Goes Viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com