ADVERTISEMENT

ഇന്ത്യയാകെ കോവിഡ് മഹാമാരിയുടെ ഭീതിയിൽ കഴിയുകയാണ്. താരങ്ങളടക്കമുള്ളവർ തങ്ങളുടെ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും കൂടുതൽ ജാഗ്രത വേണമെന്ന് ജനങ്ങളോട് ആവശ്യപ്പെടുകയാണ്. ബോളിവുഡ് താരം കരീന കപൂറും കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എല്ലാവരും സുരക്ഷിതമായി വീടുകളിൽ കഴിയണമെന്ന അഭ്യർത്ഥനയുമായി എത്തി. മഹാമാരിയുടെ വ്യാപ്തി മനസ്സിലാക്കണമെന്നും താരം ആവശ്യപ്പെട്ടു. കരീനയുടെ അഭ്യർഥനയും തുടർന്ന് വന്ന വിമർശനങ്ങളുമാണ് സമൂഹമാധ്യമങ്ങളി‍ൽ ഇപ്പോൾ ചർച്ചയാകുന്നത്. 

‘നമ്മുടെ രാജ്യത്തിന്റെ അവസ്ഥ ഇപ്പോഴും ജനങ്ങൾക്ക് പൂർണമായി മനസ്സിലായിട്ടില്ല. മഹാമാരിയുടെ വ്യാപ്തി മനസ്സിലാക്കി നമ്മൾ ജാഗ്രതയോടെ പെരുമാറണം. നിങ്ങൾ താടിയില്‍ മാസ്ക് ധരിക്കുകയോ, കോവിഡ് നിയമങ്ങൾ അനുസരിക്കാതിരിക്കുകയോ ചെയ്യുമ്പോൾ നമ്മുടെ ഡോക്ടർമാരെയും ആരോഗ്യ പ്രവർത്തകരെയും കുറിച്ച് വെറുതെ ഒന്ന് ചിന്തിക്കണം.’– കരീന പറയുന്നു. ആരോഗ്യമേഖലയിലെ അപര്യാപ്തത തിരിച്ചറിഞ്ഞു വേണം നമ്മുടെ പ്രവർത്തനമെന്ന് താരം ഓർമിപ്പിച്ചു. അതേസമയം കരീനയുടെ അഭിപ്രായ പ്രകടനത്തിനു താഴെ താരങ്ങള്‍ക്കും ഇതെല്ലാം ബാധകമാണെന്ന വിമർശനമാണ് ഉയർന്നത്. 

‘ഇപ്പോഴും നമ്മുടെ രാജ്യത്ത് പലർക്കും നിലവിലെ സാഹചര്യത്തെ കുറിച്ച് മനസ്സിലാകുന്നില്ല. എനിക്ക് ഇത് ചിന്തിക്കാൻ കൂടി കഴിയുന്നില്ല. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയും മാസ്ക് താടിയിലേക്ക് താഴ്ത്തി ധരിക്കുമ്പോഴും നമ്മള്‍ നമ്മുടെ ആരോഗ്യ പ്രവർത്തകരെ കുറിച്ച് ചിന്തിക്കണം. ശാരീരികമായും മാനസികമായും തകർന്ന അവസ്ഥയിലാണ് അവർ. ഇത് വായിക്കുന്നവരെങ്കിലും സാമൂഹികാകലം പാലിച്ച് നിൽക്കാൻ തയാറാകണം. ഈ രാജ്യത്തിന് നിങ്ങളെ ആവശ്യമുണ്ട്.’– കരീന പറയുന്നു. 

അടുത്തിടെ മാലിദ്വീപിൽ അവധി ആഘോഷത്തിനു പോയ സഹോദരൻ രണ്‍ബിർ കപൂറിന്റെയും കാമുകി ആലിയ ഭട്ടിന്റെയും നീക്കത്തെയാണ് പലരും വിമർശിച്ചത്. കുറച്ചു നാളുകൾക്കു മുൻപാണ് ഇരുവരും കോവിഡ്–19ൽ നിന്ന് മുക്തരായത്. ബോധമില്ലാതെ ഇക്കാലത്ത് അവധി ആഘോഷങ്ങൾ നടത്തുന്നവരോടാണ് ഇക്കാര്യങ്ങൾ ആദ്യം പറയേണ്ടത്. താങ്കളുടെ വാക്കുകൾ അവര്‍ കൂടി കാണട്ടെ. ദയവായി ഇക്കാര്യം താങ്കളുടെ ബന്ധുവിനോടും അദ്ദേഹത്തിന്റെ പങ്കാളിയോടും പറയൂ. ഒരാഴ്ച മുൻപ് മാലദ്വീപിൽ അവധി ആഘോഷം നടത്തിയിരുന്നു. എന്നിങ്ങനെയാണ് പലരുടെയും കമന്റുകള്‍. 

English Summary: "Tell Your Cousin": The Internet Reacts To Kareena Kapoor's "Understand The Gravity" Of COVID Post

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com