ADVERTISEMENT

ഫെമിനിസത്തെ പരിഹസിക്കുന്ന രീതിയിൽ നടി സുബി സുരേഷിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് വിവാദത്തിൽ. ഫെമിനിസ്റ്റ് എന്ന കുറിപ്പോടെ താരം പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് വിവാദമായത്. പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ വിമർശിക്കപ്പെട്ടു. 

ഫെമിനിസ്റ്റ് ലുക്കിനെ പരിഹസിച്ച് മുടി പൊക്കി കെട്ടി വച്ച് വലിയ കണ്ണടയും പൊട്ടും വലിയ മൂക്കുത്തിയും കറുപ്പ് നിറമുള്ള കുർത്തയും അണിഞ്ഞ് ഗൗരവഭാവത്തോടെയുള്ള ഫോട്ടോകളാണ് താരം പങ്കുവച്ചത്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് നിമിഷങ്ങൾക്കകം തന്നെ വൈറലാകുകയായിരുന്നു. താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായപ്രകടനങ്ങളുമായി നിരവധി പേർ എത്തി. നിരവധി ഫോളവേഴ്സുള്ള താരത്തിന്റെ പ്രൊഫൈലിൽ നിന്നും ഇത്തരം ഒരു പോസ്റ്റ് വന്നത് ഖേദകരമാണെന്നാണ് ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. 

എന്താണ് ഈ ചിത്രം കൊണ്ട് ഉദ്ദേശിച്ചത് എന്ന ഒരാളുടെ ചോദ്യത്തിന് ‘ആ’ എന്നാണ് താരത്തിന്റെ മറുപടി. എത്രകാലം നിങ്ങൾ ഈ പൊതുബോധത്തെ തൃപ്തിപ്പെടുത്തി ജീവിക്കും എന്ന് ചോദിക്കുന്നവരും ഉണ്ട്. ഫെമിനിസത്തെ ട്രോളിയതിനെ ആഘോഷിക്കുന്നവരെയും കാണാം. പാർവതി തിരുവോത്തിനെ പോലയാകണ്ട. ഫെമിനിസ്റ്റാകാത്ത സുബിയെയാണ് ഇഷ്ടം എന്നും കമന്റ് ചെയ്തവരും ഉണ്ട്. സുബിയുടെ പോസ്റ്റിന്റെ സ്ക്രീൻ ഷോട്ടുകളാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. വിവാദമായതിനെ തുടർന്ന് താരം പോസ്റ്റ് പിൻവലിക്കുയായിരുന്നു. 

English Summary: Subi Suresh Social Media Post Against Feminism

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com