ADVERTISEMENT

അടുക്കളപലപ്പോഴും പലരീതിയിൽ നമ്മൾ അലങ്കരിക്കാറുണ്ട്. വ്യത്യസ്തമായ വസ്തുക്കൾകൊണ്ടും മറ്റും മനോഹരമാക്കും. എന്നാൽ ഇത്തരത്തിൽ ഒരു അടുക്കള ആദ്യമായിരിക്കും. ഇതിനു പിന്നിലാകട്ടെ ബില്ലി ജോ വെൽസ്ബി എന്ന സ്ത്രീയും . കൊറോണക്കാലമായതോടെ വൃത്തികേടായ അടുക്കള നാണയങ്ങളുപയോഗിച്ച് പുതുക്കി പണിതിരിക്കുകയാണ് വെൽസ്ബി. 

ബ്യൂട്ടിഷ്യനായി ജോലി ചെയ്യുന്ന വെൽസ്ബിക്ക് കൊറോണയായതോടെ വീട്ടില്‍ കൂടുതൽ സമയം ചിലവഴിക്കേണ്ടി വന്നു. ഈ സമയത്താണ് പുതിയ ആശയം ഉദിക്കുന്നത്. അഴുക്കായി കിടക്കുന്ന അടുക്കള ചുമര് അലങ്കരിക്കുകയാണ് ബില്ലി ജേവെൽസ്ബി. ചെമ്പ് നാണയങ്ങൾ ഉപയോഗിച്ച് വ്യത്യസ്തമായ രീതിയിലാണ് അടുക്കള ചുമരിന്റെ നവീകരണം. 

നവീകരണത്തിനുശേഷം അടുക്കള ചുമരിന്റെ ചിത്രങ്ങൾ അവർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. 75 പൗണ്ട് വിലവരുന്ന ചെമ്പുനാണയങ്ങളാണ് താൻ ഉപയോഗിച്ചതെന്നും വെൽസ്ബി സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തി. ‘ഏകദേശം ഒരുമാസത്തോളം സമയമെടുത്താണ് എന്റെ അടുക്കളയുടെ നവീകരണം ഞാൻ പൂർത്തിയാക്കിയത്. ഞാൻ ഒറ്റയ്ക്കാണ് ഈ നവീകരണം നടത്തിയത്. 7500 നാണയങ്ങൾ ഉപയോഗിച്ചു. ’ എന്ന കുറിപ്പോടെയാണ് വെൽസ്ബി ചിത്രങ്ങൾ പങ്കുവച്ചത്. ‘മഹത്തായ ആർട്ട് വർക്ക്’ എന്നാണ് പലരുടെയും കമന്റുകൾ.  

English Summary: UK: Woman Renovates Kitchen Using 7500 Copper Coins, Netizens Impressed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com