ADVERTISEMENT

സ്വന്തം ശരീരത്തിന്റെ മനോഹാരിതയിലൂടെ ചില പ്രശസ്തരെ ആരാധകരായി ലഭിച്ചു പ്രശസ്ത ഫാഷൻ ഡിസൈനർ മാസബ ഗുപ്തയ്ക്ക്. തന്റെ ഫിറ്റ്നസ് യാത്രയെ കുറിച്ച് കഴിഞ്ഞ ദിവസം മാസബ എഴുതിയ കുറിപ്പിനാണ് അഭിനന്ദനവുമായി ഈ ആരാധകർ എത്തിയത്. ഏതാനും വർഷങ്ങളായി തന്റെ കൃത്യമായ ദിനചര്യയെ കുറിച്ചും ശരീര സംരക്ഷണത്തെ കുറിച്ചുമാണ് മാസബയുടെ കുറിപ്പ്. കുറിപ്പിനൊപ്പം താരം തന്റെ മനോഹര ചിത്രവും പോസ്റ്റ് ചെയ്തിരുന്നു. 

masaba-gupta

മാസബയുടെ വൈറൽ പോസ്റ്റിനും ചിത്രത്തിനും ആദ്യം കമന്റുമായി എത്തിയത് ബോളിവുഡ് താരം കരീന കപൂറായിരുന്നു. മാസബയുടെ ആരാധികയാണെന്നാണ് താരം കമന്റ് ചെയ്തത്.  "Fan girl, bro. Hugs." എന്നായിരുന്നു കരീനയുടെ കമന്റ്. കരീനയുടെതിനു തൊട്ടു പിന്നാലെയെത്തി മലൈക അറോറയുടെ കമന്റ്. Incredible Woman’ എന്നാണ് മലൈക കമന്റ് ചെയ്തത്. ‘Wow, Masu...amazing!’ എന്നാണ് ശിൽപ ഷെട്ടി കമന്റ് ചെയ്തത്. 

ആരാധകരില്‍ പലരും പങ്കുവച്ച വർക്ക്ഔട്ട് വിഡിയോകളിൽ നിന്നുള്ള പ്രചോദനമാണ് തന്റെ ഫിറ്റ്നസ് യാത്രയെന്നു മാസബ കുറിപ്പിൽ പറയുന്നു. നിരവധിപേർ കമന്റുകളുമായി എത്തി. മാസബയുടെ പോസ്റ്റിനു താഴെ പ്രമുഖരടക്കം പലരും തങ്ങളുടെ ഫിറ്റ്നസ് രഹസ്യങ്ങൾ പങ്കുവച്ചു. യോഗയും കൃത്യമായ വ്യായാമവും രോഗങ്ങളെ അകറ്റിനിർത്തും എന്നാണ് ഭൂരിഭാഗത്തിന്റെയും കമന്റുകൾ. 

English Summary: Masaba Gupta About Her Fitness Secret

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com