ADVERTISEMENT

ശാരീരികമായ ആരോഗ്യത്തെ മനസ്സ് എത്രമാത്രം ബാധിക്കുമെന്ന് പറയുകയാണ് അങ്കിത കോൻവാർ. ബോഡി പോസിറ്റിവിറ്റിയെ കുറിച്ചെല്ലാം മുൻപും അങ്കിത സംസാരിച്ചിട്ടുണ്ട്. ഇപ്പോൾ മനസ്സു ശാന്തമാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചു പറയുകയാണ് അങ്കിത. തന്റെ ഔദ്യോഗിക സോഷ്യൽമീഡിയ പേജിലൂടെയാണ് താരം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. 

അങ്കിതയുടെ വാക്കുകൾ ഇങ്ങനെ: ആരോഗ്യമുള്ള ശരീരത്തിനു വേണ്ടത് ശാന്തമായ മനസ്സാണ്. വളരെ തിരക്കേറിയ ആഴ്ചയാണ് കഴിഞ്ഞു പോയത്. കഴിഞ്ഞ ആഴ്ച എന്നെ സംബന്ധിച്ചിടത്തോളം ഗൗരവമുള്ളതായിരുന്നു. എന്റെ മനസ്സിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു എന്റെ തീരുമാനം. മനസ്സ് ശാന്തമാകുമ്പോൾ ശരീരവും ശാന്തമാകുന്നു. മനസ്സ് ശാന്തമാകുന്നതോടെ മികച്ച തീരുമാനങ്ങൾ എടുക്കാൻ സാധിക്കും. മികച്ച തീരുമാനങ്ങൾ എടുക്കുന്നതിലൂടെ ശരീരവും അതിനെ പിന്തുടരും. ആത്മാവിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുക. അതിനെ പരിപോഷിപ്പിക്കുക. ശരീരം പിന്തുടരും.’– അങ്കിത പറയുന്നു. 

അങ്കിതയുടെ പോസിറ്റിവ് ചിന്തയുള്ള പോസ്റ്റിനെ ഭർത്താവ് മിലിന്ദ് സോമനടക്കം നിരവധിപേർ പിന്തുണച്ചു. നിരവധി പേര്‍ പോസ്റ്റ് പങ്കുവയ്ക്കുകയും ചെയ്തു. 

English Summary: Ankita Konwar About Body And Mind

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com