ADVERTISEMENT

അമ്മയാകുന്നതോടെ സ്ത്രീകളുടെ ഉത്തരവാദിത്തങ്ങളും വർധിക്കുന്നു. ജോലിക്കിടയിലും ഒരു അമ്മ എന്ന നിലയിലുള്ള തന്റെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്ന  താരം ഗാൾ ഗഡറ്റിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മേക്കപ്പിനിടെ മാറിടത്തിൽ ബ്രസ്റ്റ് പമ്പ് ഘടിപ്പിച്ചു കൊണ്ട് താരം തന്നെ പങ്കുവച്ച ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 

പലവിഷയങ്ങളിലും തന്റെതായ നിലപാടുകൾ തുറന്നു പറയുന്ന താരമാണ് ഗാള്‍ ഗഡറ്റ്. അമ്മയാകുന്നതോടെ ജോലിയിൽ നിന്നും പിന്മാറേണ്ടി വരുമെന്ന പൊതുധാരണ മാറ്റുന്നതാണ് താരം പങ്കുവച്ച ബോൾഡ് ചിത്രം. താരത്തിനൊപ്പമുള്ള മേക്കപ്പ് ആർട്ടിസ്റ്റുകളെയും ചിത്രത്തിൽ കാണാം.

രണ്ടുമാസം മുൻപാണ് ഗാൾഗാഡറ്റ് ഒരു പെൺകുഞ്ഞിനു ജന്മം നൽകിയത്. ഡാനിയേല എന്നാണ് അവളുടെ പേര്. രണ്ട് പെൺമക്കളാണ് ഗാൾ ഡാഗറ്റിന്. ‘പിന്നണിയിൽ അമ്മ’ എന്ന കുറിപ്പോടെയാണ് താരം ചിത്രം പറങ്കുവച്ചത്. പ്രസവിച്ച് ഏതാനും ദിവസങ്ങൾക്കു ശേഷം തന്നെ ജോലിയിൽ പ്രവേശിച്ച ഗാൾ തന്റെ അമ്മ റോളും നന്നായി നിർവഹിക്കുന്നു എന്നാണ് പലരുടെയും കമന്റുകൾ

 

English Summary: Gal Gadot pumps breast milk on sets, gets applauded by netizens

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com