ADVERTISEMENT

കോവിഡ് കാലത്ത് വർക്ക് ഫ്രം ഹോമിൽ ജോലി ചെയ്യുന്നവരാണ് മിക്കവരും. വീട്ടിലിരുന്ന് ജോലി ചെയ്യുന്ന സ്ത്രീകളുടെ അവസ്ഥകൾ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും നമ്മൾ കണ്ടിരുന്നു. മഹാമാരിക്കാലത്ത് ജോലിയും കുടുംബവും ഒരുമിച്ച് കൊണ്ടുപോകാൻ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത് സ്ത്രീകളാണ്. ഏറ്റവും ഒടുവിൽ ന്യൂസിലാന്‍ഡില്‍ നിന്നുള്ള ഒരു വനിതാ മന്ത്രിയുടെയും മകന്റെയും ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

 

ടെലിവിഷൻ അഭിമുഖത്തിൽ പങ്കെടുക്കുകയായിരുന്നു സാമൂഹിക വികസന മന്ത്രിയായ കാർമൽ സെപുലോനി. സൂം ഇന്റർവ്യു ചെയ്യുന്നതിനിടെ മകൻ വിഡിയോയിലേക്ക് വരികയായിരുന്നു. ഒരു കാരറ്റും കയ്യിലെടുത്ത് വന്ന മകൻ സ്ക്രീനിനു മുന്നിൽ അത് ഉയർത്തിപ്പിടിക്കുകയും മകനിൽ നിന്ന് കാരറ്റ് വാങ്ങിയെടുക്കാൻ കാർമൽ ഇടപെടുന്നതുമാണ് വിഡിയോയിൽ ഉള്ളത്. 

 

ഒരു കാരറ്റുമായി ശബ്ദമുയർത്തി സൂം അഭിമുഖം ചെയ്യുന്നതിനിടെ മകൻ എത്തി. ആ കാരറ്റിനു വേണ്ടി ക്യാമറയ്ക്കു മുന്നിൽ ഞങ്ങൾ മൽപിടിത്തമായിരുന്നു. ഇപ്പോൾ അതോർത്ത് എനിക്ക് ചിരിവരുന്നു. പക്ഷേ, അപ്പോൾ ചിരിക്കുകയായിരുന്നില്ല’– വിഡിയോ പങ്കുവച്ച് കാർമൽ കുറിച്ചു. വർക്ക് ഫ്രം ഹോം ചെയ്യുന്ന രക്ഷിതാക്കളെ അഭിനന്ദിച്ച് മറ്റൊരു ട്വീറ്റും കാർമൽ പങ്കുവച്ചു. സമാന അനുഭവങ്ങളാണ് തങ്ങൾക്കും ഉള്ളതെന്ന കുറിപ്പുമായി നിരവധി പേർ കാർമലിന്റെ വിഡിയോ പങ്കുവച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com